ഹോർമുസ് കടലിടുക്കിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇന്ത്യൻ കോൺസുലേറ്റ്

News Desk
0 Min Read

ദുബായ്: ഹോർമുസ് കടലിടുക്കിലുണ്ടായ ആക്രമണത്തിൽ കപ്പൽ ജീവനക്കാരനായ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇന്ത്യക്കാരന്റെ മരണം ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ആണ് സ്ഥിരീകരിച്ചത്. ദുഃഖകരമായ സംഭവമാണിതെന്നും കുടുംബത്തിന് എല്ലാ പിന്തുണയും നൽകുമെന്നും ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

‘‘കടലിലുണ്ടായ സംഭവത്തിൽ ഇന്ത്യക്കാരനായ കപ്പൽ ജീവനക്കാരൻ കൊല്ലപ്പെട്ടതിൽ അനുശോചനം അറിയിക്കുന്നു. കപ്പൽ ഉടമയുമായി കോൺസുലേറ്റ് ബന്ധപ്പെട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരുന്നു. ഈ വിഷയത്തിൽ സാധ്യമായ എല്ലാ സഹായവും കോൺസുലേറ്റ് നൽകും. അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.”– ഇന്ത്യൻ കോൺസുലേറ്റിന്റെ ഔദ്യോഗിക സമൂഹമാധ്യമ കുറിപ്പ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!