കരാർ അം​ഗീകരിച്ചേ മതിയാകൂ; ഇല്ലെങ്കിൽ മുമ്പത്തേക്കാൾ തീവ്രമായി ആക്രമണം പുനരാരംഭിക്കുമെന്ന് ട്രംപ്

News Desk
1 Min Read

വാഷിങ്ടൺ: സമാധാന കരാർ അം​ഗീകരിച്ചില്ലെങ്കിൽ ഇറാനെതിരായ ആക്രമണം മുമ്പത്തേക്കാൾ തീവ്രമായ രീതിയിൽ പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‌ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ ഭീഷണി.

കരാർ അം​ഗീകരിച്ചാൽ ഇറാനെതിരായ സൈനിക നീക്കമായ എപിക് ഫ്യൂറി ഉടൻ അവസാനിക്കുമെന്നും ഇല്ലെങ്കിൽ മുമ്പത്തേക്കാൾ കടുത്ത ബോംബാക്രമണം നേരിടേണ്ടിവരുമെന്നും ട്രംപ് കുറിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനും കൂടുതൽ ആണവ ചർച്ചകൾക്കുമായി ബന്ധപ്പെട്ട് ഒരു ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കാനൊരുങ്ങുന്നുവെന്ന യുഎസ് വാർത്താ ഏജൻസിയായ ആക്സിയോസിന്റെ റിപ്പോർട്ടിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി.

ഹോർമുസ് കടലിടുക്കിന്റെ ഇരുവശങ്ങളിലുമായി കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ സൈനിക അകമ്പടിയോടെ മോചിപ്പിക്കാനുളള യുഎസ് നടപടിയായ ‘പ്രൊജക്ട് ഫ്രീഡം’ താൽക്കാലികമായി നിർത്തിവക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പാകിസ്ഥാന്റെ അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്നും എന്നാൽ ഹോർമുസിൽ നിലവിലുള്ള ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!