കാമുകിയ്ക്ക് വേണ്ടി ഒരുക്കിയ ആനിവേഴ്സറി സർപ്രൈസ് പൊളിഞ്ഞ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്നത്. കാരണം അതിന് അത്തരത്തിൽ ഒരു കാരണം തന്നെയുണ്ട്. ഫെബ്രുവരി 10-ന് പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം 13.5 കോടിയിലധികം (135 Million) ആളുകൾ കണ്ടുകഴിഞ്ഞു.
രാത്രിയിൽ ഒരു പാർക്കിംഗ് ഏരിയയിൽ വെച്ച് കറുത്ത സ്യൂട്ട് ധരിച്ച യുവാവ്, ചുവന്ന റിബൺ കെട്ടിയ വലിയൊരു വെള്ള പെട്ടി കാമുകിക്ക് സമ്മാനിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. പെട്ടി തുറന്നപ്പോൾ അതിൽ പിങ്ക് നിറത്തിലുള്ള വെളിച്ചത്തിൽ തിളങ്ങുന്ന ഒരു ബലൂണും അതിൽ നീളത്തിൽ മാല പോലെ കോർത്തുവെച്ച കറൻസി നോട്ടുകളുമാണ് ഉണ്ടായിരുന്നത്. ഈ വലിയ സർപ്രൈസ് കണ്ട് അമ്പരന്ന കാമുകി വികാരാധീനയായി യുവാവിനെ കെട്ടിപ്പിടിച്ചു.
എന്നാൽ ഇരുവരും ആലിംഗനം ചെയ്യുന്നതിനിടയിൽ അപ്രതീക്ഷിതമായി പണം കോർത്ത മാല പെട്ടിയിൽ നിന്നും വേർപെടുകയും ബലൂണിനൊപ്പം ആകാശത്തേക്ക് പറന്നുപോവുകയും ചെയ്തു. കാമുകി പണത്തിന് പിന്നാലെ ഓടിയും യുവാവ് തന്റെ കോട്ട് മുകളിലേക്ക് എറിഞ്ഞും അത് പിടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
തന്റെ ശമ്പളമായിരുന്ന 2000 ഡോളർ (ഏകദേശം 1.8 ലക്ഷം രൂപ) നഷ്ടപ്പെട്ടതിന്റെ ആഘാതത്തിൽ യുവാവ് തകർന്നു നിലത്തിരുന്നു പോയി. “അത് എന്റെ ശമ്പളമായിരുന്നു” എന്ന് സങ്കടത്തോടെ പറയുന്ന യുവാവിനെ “പണമല്ല, നിന്റെ ഈ ചിന്തയാണ് പ്രധാനം” എന്ന് പറഞ്ഞു കാമുകി ആശ്വസിപ്പിക്കുന്നത് വീഡിയോയിൽ കാണാം.
ഈ വീഡിയോയ്ക്ക് ഇതിനോടകം 40 ലക്ഷത്തിലധികം ലൈക്കുകൾ ലഭിച്ചിട്ടുണ്ട്. പണത്തെക്കാൾ സ്നേഹത്തിന് പ്രാധാന്യം നൽകിയ കാമുകിയുടെ പെരുമാറ്റത്തെ പലരും പ്രശംസിക്കുമ്പോൾ, ഇത്രയും വലിയ തുക ഇത്തരത്തിൽ പുറത്തുവെച്ച് കൈകാര്യം ചെയ്ത യുവാവിന്റെ തീരുമാനത്തെ മറ്റ് ചിലർ വിമർശിക്കുന്നുണ്ട്. ഒരു വലിയ ആഘോഷം എങ്ങനെ നിമിഷനേരം കൊണ്ട് പാളിപ്പോകാം എന്നതിന്റെ ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ സംഭവം. വീഡിയോ കാണാനായി താഴെയുള്ള വീഡിയോ 1 എന്നതിൽ ക്ലിക് ചെയ്യുക.

