- ഫ്രഷ് ഗ്രാജുവേറ്റുകൾക്കും പരിചയസമ്പന്നരായ ഉദ്യോഗസ്ഥർക്കും ഒരുപോലെ അവസരങ്ങൾ
റിയാദ്: ലോകത്തിലെ ഏറ്റവും വലിയ സംയോജിത ഡയറി കമ്പനിയും മിഡിൽ ഈസ്റ്റിലെ പ്രമുഖ ഭക്ഷ്യ-ക്ഷീര ഉൽപന്ന കമ്പനിയുമായ അൽമറാഇ (Almarai) കമ്പനിയിലേക്ക് വൻ അവസരങ്ങൾ. ഈ വർഷത്തെ വിപുലമായ തൊഴിലവസരങ്ങളാണ് കമ്പനി പ്രഖ്യാപിച്ചത്. ഗൾഫിലെ പ്രമുഖ കമ്പനി കൂടിയായ അൽ മറാഇ സഊദി അറേബ്യയുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ തങ്ങളുടെ വിവിധ വിഭാഗങ്ങളിലേക്കാണ് പുതിയ നിയമനങ്ങൾ നടത്തുന്നത്.
തസ്തികകൾ 👇
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
- സെയിൽസ്മാൻമാർ,
- ഡ്രൈവർമാർ (ഹെവി & ലൈറ്റ്),
- ലേബറർമാർ,
- മെയിന്റനൻസ് ടെക്നീഷ്യൻമാർ,
- എൻജിനീയർമാർ,
- എച്ച്.ആർ. സൂപ്പർവൈസർമാർ,
- അക്കൗണ്ടിംഗ് ഉദ്യോഗസ്ഥർ
തുടങ്ങി നിരവധി തസ്തികകളിലായി നൂറുകണക്കിന് ഒഴിവുകളാണുള്ളത്. ഓരോ തസ്തികയ്ക്കും അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.
അൽമറാഇയുടെ ഔദ്യോഗിക കരിയർ പോർട്ടൽ വഴിയോ അംഗീകൃത ജോബ് സൈറ്റുകൾ വഴിയോ ആണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ സി.വി. (CV) അപ്‌ലോഡ് ചെയ്യാനും യോഗ്യതയ്ക്കനുസരിച്ചുള്ള തസ്തികകൾ തിരഞ്ഞെടുക്കാനും സൗകര്യമുണ്ട്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ ശമ്പളത്തോടൊപ്പം മികച്ച തൊഴിൽ സാഹചര്യവും മെഡിക്കൽ ഇൻഷുറൻസ്, താമസ-യാത്രാ സൗകര്യങ്ങൾ തുടങ്ങിയ ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഫ്രഷ് ഗ്രാജുവേറ്റുകൾക്കും പരിചയസമ്പന്നരായ ഉദ്യോഗസ്ഥർക്കും ഒരുപോലെ അവസരങ്ങളുണ്ട്.
ഗൾഫ് രാജ്യങ്ങളിൽ കരിയർ ആഗ്രഹിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ഇതൊരു മികച്ച സുവർണ്ണാവസരമാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾക്കുമായി അൽമറായിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. https://www.almarai.com/en/careers
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





