പരിഭ്രാന്തരാകരുത്, ജാഗ്രതയാണ് വേണ്ടത്!; കിഴക്കൻ സഊദിയിലെ നിവിലെ സാഹചര്യത്തിൽ പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എംബസി വളണ്ടിയർ സൈഫുദ്ധീൻ പൊറ്റശ്ശേരി വിശദീകരിക്കുന്നു 

0
63
  • നിലവിലെ ജുബൈലിലെ സ്ഥിതി വിശേഷങ്ങൾ ഇന്ത്യൻ എംബസി അറ്റാഷെ സെക്കൻ്റ് സെക്രട്ടറി സോനു കുമാർ ജുബൈലിലെ ഇന്ത്യൻ എംബസി വളണ്ടിയർ സൈഫുദ്ധീനുമായി ബന്ധപ്പെട്ടു വിലയിരുത്തി 

ജുബൈൽ: നിലവിലെ സാഹചര്യങ്ങളിൽ പരിഭ്രാന്തരാകരുത്, ജാഗ്രതയാണ് വേണ്ടത്, എന്തിനെയും നേരിടാൻ സഊദി അറേബ്യ സുസജ്ജമാണ്. ഇന്ത്യൻ എംബസി അറ്റാഷെ സെക്കൻ്റ് സെക്രട്ടറി സോനു കുമാർ നിലവിലെ ജുബൈലിലെ സ്ഥിതി വിശേഷങ്ങൾ അറിയാൻ ജുബൈലിലെ ഇന്ത്യൻ എംബസി വളണ്ടിയറായ സൈഫുദ്ധീനെ ബന്ധപ്പെടുകയും അവസരോചിതം കമ്യൂണിറ്റിക്ക് നിർദ്ദേശങ്ങൾ നൽകാനും അപ്പപ്പോൾ ഏത് സാഹചര്യത്തിലും വിവരങ്ങളറിയിക്കാനും അദ്ദേഹം പ്രത്യേകം ആവശ്യപ്പെട്ടു. സഊദിയിലെ നിലവിലെ സാഹചര്യത്തിൽ പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എംബസി വളണ്ടിയർ സൈഫുദ്ധീൻ പൊറ്റശ്ശേരി വിശദീകരിക്കുന്നു👇.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പ്രിയമുള്ള സഹോദരങ്ങളേ സഹോദരിമാരേ

അസാധാരണമായുണ്ടായ നിലവിലെ ഇന്നലെ രാത്രിയിലെ സംഭവത്തിൽ ഏതാണ്ടെല്ലാവരും പരിഭ്രാന്തരായി. എന്നാൽ ജാഗ്രത പാലിക്കുക എന്ന തല്ലാതെ ആശങ്കപ്പെടാതെ ഔദ്യോഗിക നിർദ്ദേശങ്ങളും നിയമങ്ങളും പാലിച്ച് കരുതിയിരിക്കുക എന്നതാണ് അഭികാമ്യവും സുരക്ഷയും. ഇതേ വരെയുണ്ടായ അനുഭവം വെച്ച് നോക്കുമ്പോൾ ഉണ്ടായ അക്രമങ്ങളെ പ്രതിരോധിക്കാൻ ദൈവാനുഗ്രഹത്താൽ സഊദി സേനക്ക് കഴിഞ്ഞിട്ടുണ്ടെന്ന് തന്നെയാണ് അനിവാര്യമായും മനസിലാക്കേണ്ടത്. ഇനിയും ഇവിടുത്തെ സുരക്ഷാ വിഭാഗവും സേനയും ജാഗ്രതയിലും അതീവ സൂഷ്മതയിലുമാണെന്നത് നിസ്സംശയം മാത്രം. നാമെല്ലാവരും ഉറക്കത്തിലിരിക്കെ രാജ്യത്തെ സസൂകഷ്മ നിരീക്ഷത്തിൽ വീക്ഷിച്ചു കൊണ്ടിരിക്കുന്ന ആഭ്യന്തര മന്ത്രാലയും സിഫിൽ ഡിഫൻസും ചേർന്നുളള ജാഗ്രതാ നിർദ്ദേശം വഴിയാണല്ലോ നാമൊക്കെ അലർട്ടാവുന്നത്. അതുകൊണ്ട് രാജ്യം നിലവിലെ അവസ്ഥയിൽ പ്രതിരോധ ശക്തിയിൽ തന്നെയാണ്. ഇതേവരെയുള്ള അവസ്ഥയിൽ പലരും ആശങ്കപ്പെടും വിധം ഒരു ഇവാക്കേഷൻ്റെ സാഹചര്യം നിലവിലില്ല. അതിന്നായി ബന്ധപ്പെട്ടവരിൽ നിന്ന് ഔദ്യോഗിക വിവരം ലഭിക്കുന്ന സാഹചര്യത്തിൽ മാത്രം നിർദ്ദേശമനുസരിച്ച് നീങ്ങിയാൽ മതി.

 ഇപ്പോഴുണ്ടായ സാഹചര്യത്തിൽ നമ്മുടെ ഇന്ത്യൻ എംബസിയും പ്രത്യേകം ജാഗ്രതയിലും പ്രദേശത്തെ ഇന്ത്യൻ പൗരന്മാരെക്കുറിച്ചറിയാനുള്ള അന്വേഷണത്തിലുമാണ്. ഇതനുസരിച്ച് അൽപം മുമ്പേ ഇന്ത്യൻ എംബസി അറ്റാഷെ സെക്കൻ്റ് സെക്രട്ടറി സോനു കുമാർ കാര്യങ്ങളറിയാൻ അദ്ദേഹം ജുബൈലിലെ ഇന്ത്യൻ എംബസി വളണ്ടിയറായ സൈഫുദ്ദീൻ പൊറ്റശ്ശേരിയുമായി ബന്ധപ്പെട്ടിരുന്നു🔥🔥🔥. അവസരോചിതം കമ്യൂണിറ്റിക്ക് നിർദ്ദേശങ്ങൾ നൽകാനും അപ്പപ്പോൾ ഏത് സാഹചര്യത്തിലും വിവരങ്ങളറിയിക്കാനും അദ്ദേഹം പ്രത്യേകം ആവശ്യപ്പെട്ടു. അത്യാവശ്യ ഘട്ടങ്ങളിൽ അവസരോചിതം വേണ്ട നടപടികൾ ചെയ്യാനായി ഇന്ത്യൻ എംബസിയും ജാഗ്രതയിലാണ്.

സാന്ദർഭികമായി സൂചിപ്പിക്കാനുള്ള ഒരു പ്രത്യേക കാര്യം വെള്ളത്തിൻ്റെ സാധാരണ ലഭ്യതയിൽ ഒരു പക്ഷെ വ്യത്യാസം ഉണ്ടായേക്കാവുന്ന അവസ്ഥ വന്നെത്തിയേക്കാം. അത്യാവശ്യം വെളളം ശേഖരിച്ച് വെക്കലും മോബൈൽ ഫോൺ പോലെയുളള ഡിവൈസുകൾ ടോർച്ചുകൾ റീചാർജ് ചെയ്ത് വെക്കലും മുൻകരുതൽ എന്ന നിലക്ക് നല്ലതാണ്.

അത്യാവശ്യ ഘട്ടങ്ങളിൽ അവസരോചിതമായി ഉപയോഗിക്കാവുന്ന ഏതാനും കോൺടാക്റ്റ് നമ്പറുകൾ താഴെ കൊടുക്കുന്നത് എല്ലാവരും നോട്ട് ചെയ്യുക.

സൈഫുദ്ദീൻ പൊറ്റശ്ശേരി

ഇന്ത്യൻ എംബസി വളണ്ടിയർ

ജുബൈൽ

07 ഏപ്രിൽ 2026

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇതും കൂടി വായിക്കുക 👇

നിലവിലെ സാഹചര്യങ്ങളിൽ പരിഭ്രാന്തരാകരുത്, ജാഗ്രതയാണ് വേണ്ടത്; സഊദിയിലെ നിവിലെ സാഹചര്യത്തിൽ പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എംബസി വളണ്ടിയർ സൈഫുദ്ധീൻ പൊറ്റശ്ശേരി വിശദീകരിക്കുന്നു