എന്താണ് Visa duration, Visa validity തമ്മിലുള്ള വ്യത്യാസം? വിസ കാലാവധി കഴിഞ്ഞാൽ എന്ത് സംഭവിക്കും?; അറിയാം

0
96

ഒരു വിസ സ്റ്റാമ്പ് ചെയ്ത് ലഭിച്ചാൽ അതിൽ പലപ്പോഴും രണ്ട് തരത്തിലുള്ള കാലാവധികൾ കാണാനാകും. എന്താണ് അത് രണ്ടും തമ്മിലുള്ള വ്യത്യാസം? Visa duration, Visa validity എന്നിങ്ങനെയുള്ള ആ രണ്ട് കാര്യങ്ങൾ വിശദീകരിക്കുകയാണ് യാത്രക്കാരൻ കൂടിയായ സഊദി പൗൻ. വിസ കാലാവധി (Visa duration) യും വിസാ സാധുത (Visa validity) യും തമ്മിലുള്ള വ്യത്യാസം വെളിപ്പെടുത്തി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സഊദി യാത്രക്കാരൻ. ഒരു വിനോദസഞ്ചാരി അവരുടെ വിസ കാലാവധി കഴിഞ്ഞും താമസിച്ചാൽ എന്ത് സംഭവിക്കുമെന്നും സഞ്ചാരി കൂടിയായ സഊദി പൗരൻ വാഇൽ അൽ അൻസി വിശദീകരിക്കുന്നു. 

വിസയുടെ കാലാവധിയും അതിന്റെ സാധുതയും തമ്മിൽ വ്യത്യാസമുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, കാലാവധി എന്നാൽ യാത്രക്കാരന് രാജ്യത്തിനുള്ളിൽ ചെലവഴിക്കാൻ അനുവാദമുള്ള ദിവസങ്ങളുടെ എണ്ണമാണ്, എന്നും അതേസമയം സാധുത എന്നത് യാത്രക്കാരന് രാജ്യത്തേക്ക് പ്രവേശിക്കാൻ ലഭ്യമായ കാലയളവാണ് എന്നും വിശദീകരിച്ചു. റൊട്ടാന ഖലിജിയ ചാനലിലെ “യാ ഹല” പ്രോഗ്രാമിലെ ഒരു അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

വിസ കാലാവധി

വിസ കാലാവധി എന്നാൽ യാത്രക്കാരന് രാജ്യത്തിനുള്ളിൽ ചെലവഴിക്കാൻ അനുവാദമുള്ള ദിവസങ്ങളുടെ എണ്ണമാണ്, വിസ സാധുത എന്നത് യാത്രക്കാരന് ആ രാജ്യത്തേക്ക് പ്രവേശിക്കാനുള്ള സമയമാണ്. വിസ കാലാവധി കഴിഞ്ഞതിന് ശേഷം വൈകി മടങ്ങുന്ന യാത്രക്കാരനെതിരെ, ചില രാജ്യങ്ങൾ പിഴ ചുമത്തുന്നു, ചില രാജ്യങ്ങൾ ഒരു സത്യവാങ്മൂലം ആവശ്യപ്പെടുന്നു, മറ്റ് രാജ്യങ്ങളിൽ യാത്രാ നിരോധനം തന്നെ ഏർപ്പെടുത്തും. രാജ്യത്തിന്റെ ശക്തിയും ടൂറിസ്റ്റ് വൈകിയ കാലയളവും അനുസരിച്ചാണ് പല രാജ്യങ്ങളും തീരുമാനം എടുക്കുന്നത്.

ഈ യാത്രക്കാരൻ വൈകിയതായി രാജ്യങ്ങൾ ഇപ്പോൾ ഡാറ്റയും വിവരങ്ങളും പങ്കിടുന്നുണ്ട്.  അദ്ദേഹം വീണ്ടും യാത്രയ്ക്ക് അപേക്ഷിച്ചാൽ വിസ നൽകാതെ റിജക്ട് ആക്കുകയും ചെയ്യും. ഇമിഗ്രേഷൻ നിയന്ത്രണം വളരെ കർശനമാണ് ഇപ്പോൾ പല രാജ്യങ്ങളിലും അതിനാൽ യാത്രക്കാരൻ എപ്പോഴും സുരക്ഷിത സമയങ്ങളിൽ ആയിരിക്കണം എന്നും വിസ കാലാവധിക്കു ഒന്നോ രണ്ടോ ദിവസം മുമ്പ് സ്ഥലം വിടുന്നതും നല്ലതാണ് എന്നും അദ്ദേഹം തന്റെ പരിചയ സമ്പത്ത് വെച്ച് പറയുന്നു.

സഊദി വിസ

നിലവിൽ സഊദി വിസകൾ ലഭിക്കുമ്പോൾ Valid from, Valid until, Duration of stay എന്നിങ്ങനെ മൂന്ന് ഡേറ്റുകൾ ആണ് കാണാൻ കഴിയുക. ഇതിൽ Valid from എന്ന ഡേറ്റ് മുതൽ സഊദിയിൽ ഇറങ്ങാം എന്നതും Valid until എന്നത് ആ ദിവസതിനുള്ളിൽ സഊദിയിൽ ഇറങ്ങണം എന്നതുമാണ് സൂചിപ്പിക്കുന്നത്. അതായത് Valid until എന്ന തിയ്യതിക്കുള്ളിൽ സഊദിയിൽ ഇറങ്ങാൻ സാധിച്ചില്ലെങ്കിൽ ആ വിസ അസാധുവാകും എന്നർത്ഥം. നിലവിൽ വിസിറ്റിങ് ഉൾപ്പെടെ പല വിസകൾക്കും ഈ കാലാവധി ഒരു മാസം മാത്രമാണ് എന്നത് ശ്രദ്ധിക്കണം. Duration of stay എന്നതിൽ രേഖപ്പെടുത്തിയ ദിവസം എത്രയാണോ അത്രയും ദിവസം സഊദിയിൽ തങ്ങാൻ സാധിക്കും എന്നതും സൂചിപ്പിക്കുന്നു.

സഊദിയിൽ നിലവിൽ ഉംറ, ബിസിനസ്സ്, ടൂറിസം, ഫാമിലി, ഫാമിലി സന്ദർശനം, ജോബ്, താത്കാലിക ജോബ് തുടങ്ങിവിവിധ തരത്തിലുള്ള ഉള്ളതിനാൽ ഓരോ വിസകളിലെയും ഈ തിയതികൾക്ക് വ്യത്യാസം ഉണ്ടായേക്കും. അതിനാൽ കൈവശം ലഭിക്കുന്ന ഓരോ വിസയും കൃത്യമായി കാലാവധി മനസ്സിലാക്കണം. അല്ലെങ്കിൽ കനത്ത പിഴ ലഭിച്ചേക്കും.