ലിഫ്റ്റിനുള്ളിൽ വെച്ച് അറുത്തുകൊന്നു, ലിംഗം മുറിച്ചു മാറ്റി; ഗൾഫ് സ്വദേശി അറസ്റ്റിൽ

0
183

കൈറോ: ലിഫ്റ്റിനുള്ളിൽ വെച്ച് ഒരാളെ അറുത്തുകൊന്ന ശേഷം അവയവം മുറിച്ചു മാറ്റി. ഈജിപ്തിൽ നിന്നാണ് അതി ദാരുണമായ വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടത്. സംഭവത്തിൽ ഗൾഫ് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, പ്രതി ഏത് ഗൾഫ് രാജ്യക്കാരൻ ആണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഈജിപ്തിലെ ഡക്കാലിയ ഗവർണറേറ്റിലെ മൻസൂറയിലെ ഒരു കെട്ടിടത്തിനുള്ളിലെ ലിഫ്റ്റിൽ വെച്ചാണ് ഒരു ഈജിപ്ഷ്യൻ പൗരനെ പ്രതി ക്രൂരമായി കൊലപ്പെടുത്തിയത്.

മൂർച്ചയുള്ള കത്തി ഉപയോഗിച്ച് തലയറുത്ത് കൊലപ്പെടുത്തിയ ശേഷം ജനനേന്ദ്രിയം മുറിച്ചുമാറ്റി ക്രൂരത തുടർന്നു. ലിഫ്റ്റിനുള്ളിൽ ലിംഗം ഛേദിക്കപ്പെട്ട നിലയിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയതിനെ കുറിച്ച് ദക്കാലിയയിലെ സുരക്ഷാ സേവനങ്ങൾക്ക് അറിയിപ്പ് ലഭിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകം വെളിപ്പെട്ടത്.

തുടർ പരിശോധനയിൽ, 56 വയസ്സുള്ള ഒരാൾ മൻസൂറ നഗരത്തിൽ താമസിച്ചിരുന്നതായും  കണ്ടെത്തിയിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി, സംഭവത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിച്ചു, ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചു.