ജുബൈൽ മലയാളി സമാജം നോർക്ക സേവനക്യാമ്പ് പ്രവാസികൾക്ക് ആശ്വാസമായി

0
6

ജുബൈൽ: ജുബൈൽ മലയാളി സമാജവും നോർക്ക റൂട്ട്സും ലുലുവും സംയുക്തമായി സംഘടിപ്പിച്ച നോർക്ക സേവന ബോധവൽക്കരണ ക്യാമ്പ് നൂറുകണക്കിന് പ്രവാസികൾക്ക് ആശ്വാസമായി. നോർക്ക ഐഡി കാർഡും, പ്രവാസി വെൽഫെയർ രജിസ്‌ട്രേഷൻ സേവനങ്ങളും ഉൾപ്പെടെ വിവിധ നോർക്ക സേവനങ്ങൾ ക്യാമ്പിൽ നൽകിയിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലായി ജുബൈൽ ലുലു ഹൈപ്പർമാർക്കറ്റിലാണ് സജ്ജീകരിച്ചിരുന്നത്.

നോർക്ക സി.ഇ.ഒ അജിത്ത് കോലാശ്ശേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ തിരിച്ചറിയൽ രേഖയായ നോർക്ക ഐഡി കാർഡ് ഉപയോഗത്തിന്റെ ആവശ്യകതയും അതിന്റെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു.

നോർക്ക മാനേജർ ഫിറോസ് ബാബു നോർക്കയുടെ വിവിധ സേവനങ്ങളെക്കുറിച്ച് വിശദമായി വിവരിക്കുകയും ക്യാമ്പിൽ പങ്കെടുത്ത പ്രവാസികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. ലോക കേരള സഭാംഗവും, സമാജം വൈസ് പ്രസിഡന്റുമായ നിസാർ ഇബ്രാഹിം ക്യാമ്പിന് അദ്ധ്യക്ഷത വഹിച്ചു. രാജേഷ് കായംകുളം (ചാരിറ്റി കോൺവീനർ), ശിഹാബ് മാങ്ങാടൻ (പ്രവാസി വെൽഫെയർ), ജയൻ തച്ചമ്പറ (എംബസി കോർഡിനേറ്റർ), നാസ്സറുദ്ദീൻ പുനലൂർ, സന്തോഷ് ചക്കിങ്കൽ, മൂസ അറക്കൽ, അജ്മൽ, സാബു, മുബാറക് ഷാജഹാൻ, ഹാരിസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

നോർക്ക രജിസ്‌ട്രേഷൻ കൗണ്ടർ കോൺവീനർ അഷറഫ് നിലമേൽ, സന്തോഷ് ചക്കിങ്കൽ, ഹാരിസ്, മുബാറക് ഷാജഹാൻ, അബ്നാൻ മുഹമ്മദ്, മുഹമ്മദ് ഷാ, ജലീൽ, സുമോദ് മോഹൻ, നസ്രീൻ നസറുദീൻ, ആശ ബൈജു, സോണിയ മോറിസ് എന്നിവർ സേവനങ്ങൾക്ക് നേതൃത്വം നൽകി. സൈഫുദ്ധീൻ പൊറ്റശ്ശേരി (ജുബൈൽ പ്രവാസി വെൽഫെയർ + എംബസി കോർഡിനേറ്റർ), സനൽ സാർ, സാബു മേലേതിൽ, മൂസ അറക്കൽ, നിസ്സാറുദ്ദീൻ പുനലൂർ, അബി ചെറുവക്കൽ, രാധാകൃഷ്ണൻ എന്നിവർ പിന്തുണ നൽകി.

ജുബൈൽ മലയാളി സമാജം ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ സ്വാഗതവും ജുബൈൽ ലുലു മാനേജർ റോഷാൻ, മാനേജ്‌മെന്റ് അംഗങ്ങളായ കബീർ, രതീഷ് എന്നിവർക്കും ജുബൈലിലെ മറ്റു മലയാളി സംഘടനകൾക്കും സഹായവും സഹകരണവും നൽകിയ എല്ലാ സമൂഹ പ്രവർത്തകർക്കും ജുബൈൽ മലയാളി സമാജം ട്രഷറർ സന്തോഷ്‌ ചക്കിങ്കൽ ഹൃദയപൂർവം നന്ദിയും അറിയിച്ചു.

രണ്ട് ദിവസത്തിനുള്ളിൽ നൂറുകണക്കിന് പ്രവാസികൾക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ സേവനം ലഭ്യമാക്കിയതിൽ അഭിമാനമുണ്ടെന്നും ക്യാമ്പ് കഴിഞ്ഞിട്ടും, റജിസ്ട്രേഷൻ സഹായത്തിനായി നിരവധി അഭ്യർത്ഥനകൾ ലഭിച്ചുകൊണ്ടിരിക്കുന്നതിനാൽ പുതിയ പരിഹാര മാർഗങ്ങൾ ഉടൻ നടപ്പിലാക്കുമെന്നും എന്ന് ജുബൈൽ മലയാളി സമാജം അറിയിച്ചു.