മലയാളി വനിത സഊദിയിൽ നിര്യാതയായി

0
9

ജുബൈൽ: ഉംറ വിസയിൽ മകന്റെ അടുത്തെത്തിയ എത്തിയ കൊല്ലം സ്വദേശിനി കിഴക്കൻ സഊദിയിലെ ജുബൈലിൽ ജുബൈലിൽ നിര്യാതയായി. കണ്ണന്തറ പടീറ്റതിൽ നസീമ ആണ് മരണപ്പെട്ടത്. 68 വയസായിരുന്നു. ഉംറ വിസയിൽ മകൻ ഷഫീഖിന്റെ അടുത്ത് എത്തിയതായിരുന്നു. കരുനാഗപ്പള്ളി കണ്ണന്തറ പടീറ്റതിൽ അബ്ദുൽ സമദിന്റെ ഭാര്യയാണ്.

അസുഖ ബാധിതയായ നസീമയെ ജുബൈലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് അസുഖം മൂർഛിച്ചതിനെ തുടർന്ന് ദമ്മാമിലേക്ക് മാറ്റുകയായിരുന്നു.

മറ്റു മക്കൾ: റജില (സഊദി), ഷഫീഖ് (സഊദി), സിംല (സഊദി), ഷെജീർ (ഇന്ത്യൻ നേവി കൊച്ചി). മരുമക്കൾ: അബ്ദുൽ സമദ് (സഊദി), നവാസ് (സഊദി), നിജിയ (സഊദി), ഫസീഹ (കൊച്ചി). കൊച്ചുമക്കൾ: ഫഹദ്, ഫിദ, സൽമാൻ, അൻസീൽ, നിദ, നാദിയ, അബുബക്കർ, അമീൻ, ആദം, സൗദ്, നൈല

ഖബറടക്കം നിയമ നടപടികൾ പൂർത്തിയാക്കി ജുബൈലിൽ തന്നെ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കെഎംസിസി വെൽഫയർ വിഭാഗം പ്രവർത്തകരായ ഇഖ്ബാൽ ആനമങ്ങാടിന്റെയും ഹുസൈൻ നിലമ്പൂരിന്റെറ്റും നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയായി വരികയാണ്.