മലദ്വാരത്തിൽ ഒളിപ്പിച്ച എംഡിഎംഎ; 25കാരൻ പിടിയിൽ

0
47

കൊല്ലം: മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയ എംഡിഎംഎയുമായി യുവാവ് പിടിയിലായി. അഞ്ചൽ ചന്തമുക്ക് സ്വദേശി അഭയ് ആണ് കൊല്ലം റൂറൽ ഡാൻസ് ടീമിന്‍റെ പിടിയിലായത്. ഡാൻസഫ് സബ് ഇൻസ്‌പെക്ടർ ജ്യോതിഷ് ചിറവൂർ, കൊട്ടാരക്കര സബ് ഇൻസ്‌പെക്ടർ അഭിലാഷ്, സിവിൽ പൊലീസ് ഓഫീസർ അഭി, ഡാൻസ് ഓഫ് ടീം അംഗങ്ങളായ ബാലാജി, വിപിൻ, സജു ദിലീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവിൽ നിന്നും മലദ്വാരത്തിൽ ഒളിപ്പിച്ചാണ് 25കാരനായ ഇയാൾ എംഡിഎംഎ കേരളത്തിലേക്ക് കടത്തിയത്. രഹസ്യ വിവരത്തേ തുടർന്ന് കൊട്ടാരക്കരയിൽ വച്ചാണ് ഡാൻസാഫ് സംഘംപിടികൂടിയത്. അഭയിന്‍റെ നിൽപ്പ് കണ്ടപ്പോഴേ പന്തികേട് തോന്നിയ പൊലീസ് ചോദ്യം ചെയ്തപ്പോഴെയ്ക്കും ഇയാള്‍ സത്യം തുറന്ന് പറഞ്ഞു, ‘സാറെ എന്‍റെ മലദ്വാരത്തില്‍ എംഡിഎംഎയാണെന്ന്’ പിന്നാലെ പ്രതിയെ കൊട്ടാരക്കര ആശുപത്രിയിൽ വച്ചു പരിശോധനക്ക് വിധേയനാക്കി.