മലപ്പുറത്ത് കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്തു കൊലപ്പെടുത്തി

0
9

മലപ്പുറം: കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്തു കൊലപ്പെടുത്തി. പോരൂർ ചാത്തങ്ങോട്ടുപുറം നടുവിൽപോല പ്രവീൺ (35) ആണ് കൊല്ലപ്പെട്ടത്. 

മഞ്ചേരി എളങ്കൂർ ചാരങ്കാവിൽ ഇന്നു രാവിലെ 6.45നാണ് സംഭവം. പ്രതി കൂമന്തടി മൊയ്തീൻ കുട്ടിയെ നാട്ടുകാർ പിടികൂടി മഞ്ചേരി പൊലീസിനു കൈമാറി.

പ്രവീൺ ബൈക്കിലും സുഹൃത്ത് സുരേന്ദ്രൻ സ്കൂട്ടറിലുമായി വെട്ടിക്കാട്ടിരിയിലേക്കു കാടുവെട്ടാൻ പോവുകയായിരുന്നു. ഈ സമയം പ്രതി ചാരങ്കാവ് അങ്ങാടിക്ക് സമീപം നിൽക്കുകയായിരുന്നു. സുരേന്ദ്രൻ സ്കൂട്ടർ നിർത്തിയപ്പോൾ മൊയ്തീൻ അടുത്തെത്തി സമീപത്തെ കാടുവെട്ടാൻ യന്ത്രം ചോദിച്ചു. സ്കൂട്ടറിൽ നിന്നു യന്ത്രം എടുത്ത് പ്രവീണിന്റെ കഴുത്തിൽ വച്ച് മുറിവേൽപ്പിക്കുകയായിരുന്നു. ഇതോടെ പ്രവീൺ പിറകിലേക്ക് മറിഞ്ഞുവീണു. ഒരുമിച്ച് ജോലിക്കു പോകുന്നവരാണ് ഇരുവരും. മൊയ്തീൻകുട്ടി സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസിനു വിവരം ലഭിച്ചു. പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.