ട്രെയിനിന് മുകളിൽ കയറി, ഷോക്കേറ്റ് വീണ് വിദ്യാർഥി; ദാരുണാന്ത്യം

0
250

നിർത്തിയിട്ടിരുന്ന ഇന്ധന വാഗൺ ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ് വീണ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കടുത്തുരുത്തി ഗവ. പോളിടെക്നിക് കോളജിലെ കംപ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥി എറണാകുളം കുമ്പളം ശ്രീനിലയം വീട്ടിൽ എസ്.ആർ.അദ്വൈത് ആണ് മരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് 4.45ന് വൈക്കം റോഡ് (ആപ്പാഞ്ചിറ) റെയിൽവേ സ്‌റ്റേഷനു സമീപത്തായിരുന്നു അപകടം. എറണാകുളത്തേക്ക് പോകാനായി കോളജിൽ നിന്നും കൂട്ടുകാർക്കൊപ്പം എത്തിയ അദ്വൈത് ട്രാക്കിൽ നിർത്തിയിട്ടിരുന്ന ഇന്ധന വാഗണിന് മുകളിലൂടെ കയറി മറുവശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേൽക്കുകയും തീ പിടിച്ച് റെയിൽവേ ലൈനിലേക്ക് വീഴുകയുമായിരുന്നു.