ഷര്‍ട്ടും പാന്‍റും വേഷം, ഇന്‍സേര്‍ട്ട് ചെയ്തുള്ള ഇരുപ്പില്‍ എല്ലാം തികഞ്ഞ മാന്യന്‍ . പക്ഷേ മനസിലെ വൈകൃതം പുറത്തുവന്നതോടെ സൈബറിടത്ത് ഇയാള്‍ക്ക് പൊങ്കാലയാണ്. ട്രെയിനില്‍ യുവതിക്ക് അഭിമുഖമായിരുന്ന് ഇയാള്‍ സ്വയംഭോഗം ചെയ്യുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇന്നലെ തൃശൂർ കണ്ണൂർ എക്സ്പ്രസ്സിൽ നടന്ന സംഭവം, എന്ന ടൈറ്റിലോടെയാണ് വിഡിയോ പ്രചരിക്കുന്നത്.
‘താന്‍ മിണ്ടരുത്, ട്രെയിനില്‍ കയറിയപ്പോള്‍ മുതല്‍ ഇയാള്‍ തുടങ്ങിയ പരിപാടിയാണ്, ബാഗ് വച്ച് കവര്‍ ചെയ്താണ് അയാള്‍ ഈ വൃത്തികേട് കാണിക്കുന്നത്, ഡീസന്‍റായി ഡ്രസ് ചെയ്തിട്ട് കാര്യമില്ലാ മര്യാദയ്ക്ക് നടന്നൂടെ തനിക്ക്’ പെണ്‍കുട്ടി ചോദിക്കുന്നു.
പെണ്‍കുട്ടി വിഡിയോ എടുക്കാന്‍ തുടങ്ങിയതോടെ ഇയാള്‍ ബാഗ് വച്ച് പാന്‍റിന്‍റെ മുന്‍ഭാഗം മറയ്ക്കുന്നതും ഒടുവില്‍ എഴുന്നേറ്റ് ഓടുന്നതും കാണാം. പെണ്‍കുട്ടി പ്രതികരിച്ചിട്ടും മറ്റാരും പ്രതികരിച്ചില്ലെന്നതും ദൃശ്യങ്ങളില്‍ വ്യക്തം.





