സമൂസ വാങ്ങിയില്ല, യുപിയിൽ ഭാര്യയും ബന്ധുക്കളും ചേർന്ന് ഭർത്താവിനെ തല്ലിച്ചതച്ചു; വധശ്രമത്തിന് കേസെടുത്ത് പോലീസ്

0
25

ലഖ്നൗ: സമൂസ കൊണ്ടുവരാത്തതിനെച്ചൊല്ലി ഭർത്താവിനെ ഭാര്യയും ബന്ധുക്കളും ചേർന്ന് തല്ലിച്ചതച്ചു. ഉത്തർപ്രദേശ് സെഹ്രാപൂർ നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ പിലിഭിത്തിയിൽ ഓഗസ്റ്റ് 30നാണ് സംഭവമുണ്ടായത്. ആനന്ദ്പൂർ സ്വദേശി ശിവമിനെയാണ് മർദിച്ചത്. ഭാര്യ സം​ഗീത സമൂസ വാങ്ങി വരണമെന്ന് പറഞ്ഞിരുന്നു. എന്നാൽ വീട്ടിലെത്തിയ ഭർത്താവ് ശിവം സമൂസ വാങ്ങാൻ മറന്നെന്ന് പറഞ്ഞതോടെയാണ് കൂട്ടയടി നടന്നത്.

ശിവമിൻ്റെ അമ്മ വിജയ് കുമാരി രേഖാമൂലം പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് പറയുന്നതനുസരിച്ച്, സംഗീത ശിവമിയോട് സമൂസ കൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശിവമി വാങ്ങാൻ മറന്നതോടെ പ്രകോപിതയായ ഭാര്യ കുടുംബത്തെ വിളിച്ചുവരുത്തുകയും പിറ്റേദിവസം നടന്ന പഞ്ചായത്തിൽ വിഷയം ഉന്നയിക്കുകയുമായിരുന്നു.