തിരുവനന്തപുരം: സംസ്ഥാനത്തെ എക്‌സൈസ് ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. ബാര്‍, കള്ളുഷാപ്പ് ഉടമകളില്‍ നിന്ന് സംസ്ഥാനത്തെ എക്‌സൈസ് ഉദ്യോഗസര്‍ കൈക്കൂലിയായി വാങ്ങിയത് 2,13,500 രൂപ.
ഗൂഗിള്‍ പേ വഴിയാണ് പണം മുഴുവൻ കൈപ്പറ്റിയിരിക്കുന്നത്. കൂടാതെ വിവിധ ഓഫീസുകളില്‍ നിന്നായി 28,164 രൂപയും ബാറുകളില്‍ നിന്ന് കൈപ്പറ്റിയ 25 കുപ്പി മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. ‘ഓപ്പറേഷന്‍ സേഫ് സിപ്പ്’ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.