സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍; പവന് 2,280 രൂപയുടെ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ഇന്നലെ വൈകീട്ട് 122920 രൂപയായിരുന്നു പവന് വില. എന്നാല്‍ ഇന്ന് രാവിലെ 2280 രൂപ കുറഞ്ഞ് 1,20,640 രൂപയായി. ഗ്രാമിന് 285 രൂപ കുറഞ്ഞു. ഇന്നലെ രാവിലെ 124680 രൂപയായിരുന്നു പവന് വില. 24 മണിക്കൂറില്‍ 4040 രൂപയുടെ കുറവാണുണ്ടായത്.

ആഗോള തലത്തില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ ഉയരാനും സാധ്യതയുണ്ട്. ഇന്ത്യയിലടക്കം പെട്രോള്‍, ഡീസല്‍ വില ഏറിയും കുറഞ്ഞുമാണുള്ളത്.