ഇതും ഇതാ സഊദിയിൽ മാത്രം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും, വേഗതയേറിയതും, നീളം കൂടിയതുമായ ‘റോളർ കോസ്റ്റർ ഫാൽക്കൺ ഫ്ലൈറ്റ്’ പരീക്ഷണം നടത്തി | VIDEO

0
165
  • ആഗോള വിനോദ, കായിക കേന്ദ്രവും രാജ്യത്തെ ആദ്യ വാട്ടർ അമ്യൂസ്‌മെന്റ് പാർക്കുമായ ‘ഖിദ്ദിയ്യ’യിലാണ് ഇത് വരുന്നത്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും വേഗതയേറിയതും നീളമേറിയതുമായ റോളർ കോസ്റ്ററായി റാങ്ക് ചെയ്യപ്പെട്ട ഫാൽക്കൺ ഫ്ലൈറ്റ് റോളർ കോസ്റ്ററിന്റെ പരീക്ഷണ വീഡിയോ പുറത്തു വിട്ടു. ഒരു പുതിയ ഔദ്യോഗിക വീഡിയോ ഖിദ്ദിയ കമ്പനി തന്നെയാണ് പുറത്തിറക്കിയത്. രാജ്യത്തെ ആദ്യത്തെ വാട്ടർ അമ്യൂസ്‌മെന്റ് പാർക്ക് ആയ ഖിദ്ദിയ്യയിൽ ആണ് ഇത് സ്ഥാപിച്ചത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഔദ്യോഗികമായി തുറക്കുമ്പോൾ ലോക റെക്കോർഡുകൾ സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഖിദ്ദിയ പ്രോജക്റ്റ് പല അദ്‌ഭുതങ്ങളും കൊണ്ട് വരുമെന്നാണ് റിപ്പോർട്ട്. പുറത്ത് വിട്ട വീഡിയോയിൽ ട്രാക്കിന്റെ രൂപകൽപ്പനയിൽ ഉപയോഗിക്കുന്ന വലിയ ഘടനയുടെയും സാങ്കേതികവിദ്യകളുടെയും ദൃശ്യങ്ങൾക്കൊപ്പം, പരീക്ഷണ പ്രവർത്തനങ്ങളുടെ കൃത്യമായ പുരോഗതി വീഡിയോ കാണിക്കുന്നു.

സഊദി വിഷൻ 2030 ന്റെ ഭാഗമായി ആഗോള വിനോദ, കായിക കേന്ദ്രമായി ഖിദ്ദിയ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന പല വിധ പരീക്ഷണ പരമ്പരയുടെ ഭാഗമാണ് നിലവിലെ ഈ പ്രവർത്തനങ്ങൾ. 2022 ലാണ് രാജ്യത്തെ ആദ്യത്തെ വാട്ടർ അമ്യൂസ്‌മെന്റ് പാർക്ക് ഖിദ്ദിയ്യയിൽ ഉയരുന്നതിനായി 2.8 ബില്യൺ റിയാൽ കരാർ ഒപ്പ് വെച്ചത്. 252,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് വാട്ടർ പാർക്ക് നിർമ്മിക്കുന്നത്. അതിൽ 22 ഗെയിമുകളുംപ്രത്യേക ആകർഷണങ്ങളാണ്. ഇവയിൽ ഒമ്പത് ഗെയിമുകൾ ലോകത്തിലെ തന്നെ ആദ്യത്തേതാണ്. പാമ്പുകളുടെ താഴ്വര, അറേബ്യൻ ഉച്ചകോടി, മേച്ചിൽ സ്ഥലങ്ങൾ, അൽ-റമജ തടാകം തുടങ്ങിയവയാണ് ഏവരുടെയും മനം കവരുന്ന വിനോദ പദ്ധതികൾ.

ഖിദ്ദിയയിലെ ഏറ്റവും പ്രമുഖ വിനോദ കേന്ദ്രങ്ങളിലൊന്നായ പാർക്ക് നിർമ്മിക്കുന്നതിനുള്ള സംയുക്ത പദ്ധതിയിൽ അലക് എഞ്ചിനീയറിംഗ് ആൻഡ് കോൺട്രാക്റ്റിങ്, അൽ-സീഫ് എഞ്ചിനീയറിംഗ് എന്നിവർക്കാണ് കരാറുകൾ നൽകിയത്. വീഡിയോ കാണാം താഴെ 👇

രാജ്യത്തെ ആദ്യത്തെ വാട്ടർ അമ്യൂസ്‌മെന്റ് പാർക്ക് ഖിദ്ദിയ്യയിൽ ഉയരുന്നു, 2.8 ബില്യൺ റിയാൽ കരാർ ഒപ്പ് വെച്ചു

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക