രാജ്യത്തെ ആദ്യത്തെ വാട്ടർ അമ്യൂസ്‌മെന്റ് പാർക്ക് ഖിദ്ദിയ്യയിൽ ഉയരുന്നു, 2.8 ബില്യൺ റിയാൽ കരാർ ഒപ്പ് വെച്ചു

റിയാദ്: വാട്ടർ ഗെയിമുകൾക്കായുള്ള സഊദിയിലെ ആദ്യത്തെ അമ്യൂസ്‌മെന്റ് പാർക്ക് നിർമ്മിക്കുന്നതിന് കരാറിൽ ഒപ്പ് വെച്ചു. 2.8 ബില്യൺ റിയാലിന്റെ കരാർ രണ്ട് കമ്പനികൾക്കാണ് നൽകുന്നതെന്ന് ഖിദ്ദിയ്യ അറിയിച്ചു. ഖിദ്ദിയയിലെ ഏറ്റവും പ്രമുഖ വിനോദ കേന്ദ്രങ്ങളിലൊന്നായ പാർക്ക് നിർമ്മിക്കുന്നതിനുള്ള സംയുക്ത പദ്ധതിയിൽ അലക് എഞ്ചിനീയറിംഗ് ആൻഡ് കോൺട്രാക്റ്റിങ്, അൽ-സീഫ് എഞ്ചിനീയറിംഗ് എന്നിവർക്കാണ് കരാറുകൾ നൽകിയത്. 252,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് വാട്ടർ പാർക്ക് നിർമ്മിക്കുന്നത്. അതിൽ 22 ഗെയിമുകളുംപ്രത്യേക ആകർഷണങ്ങളാണ്. ഇവയിൽ ഒമ്പത് ഗെയിമുകൾ ലോകത്തിലെ തന്നെ ആദ്യത്തേതാണ്. … Continue reading രാജ്യത്തെ ആദ്യത്തെ വാട്ടർ അമ്യൂസ്‌മെന്റ് പാർക്ക് ഖിദ്ദിയ്യയിൽ ഉയരുന്നു, 2.8 ബില്യൺ റിയാൽ കരാർ ഒപ്പ് വെച്ചു