പ്രവാസിയെ കൊലപ്പെടുത്തി; മൂന്ന് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സഊദി

0
211

മക്ക: വീട്ടിൽ അതിക്രമിച്ചു കയറി പ്രവാസിയെ കൊലപ്പെടുത്തിയ മൂന്ന് സൗദി പൗരന്മാർക്ക് സൗദിയിലെ മക്ക പ്രവിശ്യയിൽ വധശിക്ഷ നടപ്പാക്കി.

സുഡാനി പൗരനായ മുഹമ്മദ് മഹ്‌മൂദ് അൽഫക്കി അൽഅജബിനെ വീട്ടിൽ കയറി വെടിവെച്ചുകൊലപ്പെടുത്തിയ സൗദി പൗരൻ അഹ്‌മദ് ബിൻ അബ്ദുല്ല ബിൻ അലി അൽശംറാനി, കൊലപാതകം ആസൂത്രണം ചെയ്യുന്നതിൽ പങ്കാളിത്തം വഹിക്കുകയും കൃത്യം നടത്താൻ സഹായിക്കുകയും ചെയ്ത ബന്ദർ ബിൻ മൂസ ബിൻ അബ്ദു അൽരിസ്ഖി അൽഖർനി, മഹ്ദി ബിൻ യഹ്‌യ ബിൻ മുഹമ്മദ് അവാജി എന്നിവർക്കാണ് ശിക്ഷ നടപ്പാക്കിയത്. കവർച്ച നടത്തുന്നതിന് വേണ്ടിയാണ് സംഘം സുഡാനി പൗരനും സുഹൃത്തുക്കളും താമസിക്കുന്ന സ്ഥലത്ത് അതിക്രമിച്ചു കയറി വെടിയുതിർത്തത്.