റിയാദ്: റിയാദിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി. മൂന്നാഴ്ചയായി കാണാനില്ലെന്ന് പറയപ്പെട്ടിരുന്ന കോഴിക്കോട് ചെലേമ്പ്ര സ്വദേശിയായ 24 കാരനായ അഫ്ലാഹനെയാണ് അന്വേഷണത്തിനിടെ ഇന്ന് വൈകീട്ട് റിയാദിൽ നിന്ന് തന്നെ കണ്ടെത്തിയത്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കഴിഞ്ഞ മൂന്ന് വർഷമായി സഊദി അറബിയിൽ ജോലി ചെയ്തു വരികയായിരുന്ന അഫ്ലാഹ് മൂന്നാഴ്ചയായി കാണാമറയത്ത് ആയിരുന്നു. ഇന്ന് വൈകീട്ടോടെയാണ് ഇദ്ദേഹത്തെ കുറിച്ചുള്ള അന്വേഷണം വ്യാപകമായത്. മലയാളം പ്രസ്സ് ഓൺലൈൻ വാർത്ത പ്രസിദ്ധീകരിക്കുകയും മലയാളികൾ ഇതേറ്റെടുത്ത് അന്വേഷണം ശക്തമാക്കുകയും ചെയ്തിരുന്നു.
ഇതിന്ടെയാണ് റിയാദിൽ നസീമിലെ മലാസ് റസ്റ്റോറന്റിന് സമീപം റൂമിലാണ് ഇപ്പോൾ താമസം എന്നാണ് വിവരം. ഇക്കാര്യം ആരെയും അറിയിച്ചിരുന്നില്ല. മാത്രമല്ല, ആരും ഫോൺ വിളിച്ചിട്ടും എടുത്തിരുന്നില്ല. ഏതായാലും ആളെ കണ്ടെത്തിയ സന്തോഷത്തിലാണ്.
രണ്ട് വര്‍ഷമായി റിയാദ് ബത്ഹയിലെ ഖസർ മാളിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. ഏകമകന്റെ വിവരം ലഭിക്കാതെ ആയതോടെ ഉമ്മ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ ആയിരുന്നു.
റിപ്പോർട്ട്: യൂനുസ് പരപ്പിൽ
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
റിയാദിൽ മലയാളി യുവാവിനെ മൂന്നാഴ്ചയായി കാണാനില്ല, കണ്ടെത്താൻ സഹായം തേടി ബന്ധുക്കൾ