വിമാനത്തിന്റെ ഫ്ലൈയിങ്ങിനിടെ ഒരുകൂട്ടമാളുകൾ ചീട്ടു കളിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലാവുകയാണ്. വിമാനത്തിന്റെ അറ്റത്തെ 4 സീറ്റുകളിൽ ഒരു ഷാൾ ഉപയോഗിച്ച് കൂട്ടിക്കെട്ടി ഇടനാഴിയിലെ നടവഴി തടഞ്ഞാണ് കളി. മഹാവീർഗാന്ധി എന്ന ഇൻസ്റ്റഗ്രാം ഹാന്റിലിൽ നിന്നാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. മെയിൽ പുറത്തിറങ്ങിയ വീഡിയോ ഇപ്പോഴാണ് വൈറലാകുന്നത്. എന്നാൽ ഈ ചീട്ടുകളിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമുയരുകയാണ്.
അടിസ്ഥാന പൗരബോധം ഇല്ലാത്തയാളുകൾ എന്നാണ് വീഡിയോക്ക് പൊതുവിൽ ഉയരുന്ന വിമർശനം. മറ്റ് യാത്രക്കാരോട് ഒരു പരിഗണനയുമില്ലാത്തയാളുകൾ, പൗരബോധമില്ലാത്തയാൾ എന്ന് ഒരാൾ വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്. സീറ്റുകളിൽ ഇരിക്കുന്ന ആർക്കെങ്കിലും ടോയ്‌ലറ്റ് ഉപയോഗിക്കേണ്ടിവന്നാൽ എന്തുചെയ്യുമെന്ന് മറ്റൊരാൾ കമന്റ് ചെയ്തിട്ടുണ്ട്.
ഈ ആളുകളെ ചോദ്യം ചെയ്ത് ഇത് നിർത്തിക്കാൻ ആരും ഉണ്ടായിരുന്നില്ലേ? ജീവനക്കാർ മാന്യരായിരിക്കാം. പക്ഷേ മറ്റ് യാത്രക്കാരുടെ കാര്യമോ? എന്ന് മറ്റൊരാൾ വീഡിയോക്കടിയിൽ കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്. വിഡ്ഢിത്തം നിർത്തൂ. സിനിമ കാണൂ, അല്ലെങ്കിൽ ഉറങ്ങൂ. മറ്റുള്ളവരെ ഉറങ്ങാൻ അനുവദിക്കൂ എന്നാണ് മറ്റൊരു പ്രതികരണം. ഇത് പരിതാപകരമാണെന്നും നമുക്ക് പൗരബോധം കുറവാണെന്നും മറ്റൊരാൾ കൂട്ടിച്ചേർത്തു. അതേ സമയം ഈ 4 യാത്രക്കാരെ 2 വർഷത്തേക്കെങ്കിലും ഡി ജി സി എ യാത്രാ വിലക്ക് ഏർപ്പെടുത്തുമെന്നാണ് കരുതുന്നതെന്നും കമന്റ് വന്നിട്ടുണ്ട്. ആ വൈറൽ വീഡിയോ കാണാം 👇