- പൗരത്വം തെളി യിക്കാനുള്ള രേഖകൾ ഹാജരാക്കണമെന്ന കോടതി ഉത്തരവിനെ തുടർന്ന് മകൻ നൗഫൽ പിതാവിന്റെ സ്‌കൂൾ സർട്ടിഫിക്കറ്റ്, വിവാഹ രേഖകൾ, സ്വത്ത് രജിസ്റ്റർ ചെയ്ത ആധാരം, ബന്ധുക്കളുടെ പട്ടിക തുടങ്ങിയയെല്ലാം ഹൈക്കോടതിയിൽ ഹാജരാക്കി. പക്ഷേ വകുപ്പുതല അന്വേഷണ കടമ്പ കടക്കാനായില്ല
ബംഗളുരു: പൗരത്വത്തിൻ്റെ നിയമക്കുരുക്കിൽ ഒന്നരപ്പതി റ്റാണ്ട് കൽത്തുറുങ്കിൽ കഴിയു മ്പോഴും പാനൂർ എലങ്കോട് പൊങ്ങനോളി യൂസുഫ് കാത്തിരുന്നത് ഒരുനാൾ പിറന്ന മണ്ണിലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു. ഒടുവിൽ മോഹം ബാക്കിയാക്കി യൂസുഫ് പൗരത്വമില്ലാത്ത ലോകത്തേക്ക് മടങ്ങി.
അവസാനമായി ജന്മമണ്ണി ലെ ഖബറിൽ, ഉറ്റവർക്കൊ പ്പം അന്ത്യനിദ്രയ്ക്കുള്ള അവസരം പോലും ആ മനുഷ്യന് നിഷേധിക്കപ്പെട്ടു. പ്രാർഥനകളോടെ ജയിലറയ്ക്കുള്ളിൽ, കാലങ്ങൾ കഴിഞ്ഞ യുസുഫ് പുണ്യ ശഅ്ബാൻ മാസത്തിൽ പടച്ചവന്റെ വിളികേട്ടു.
പനൂർ എലങ്കോട്ട് തലമുറകളുടെ പിന്തുടർച്ചയുള്ള തറവാട്ടിൽ ജനിച്ച, അക്കാലത്തെ ലഭ്യമായ രേഖകളിലൊക്കെയും പേരുള്ള യൂസുഫ്, കൊൽക്കത്ത ഡംഡം ജയിലിൽ മരിക്കുന്നത് പക്ഷെ നിയമപരമായി പൗരത്വമില്ലാതെയാണ്. പാകിസ്ഥാനിലെ കറാച്ചിയിൽ വ്യാപാരത്തിനുപോയി പതിറ്റാണ്ടുകൾക്കുശേഷം എല്ലാം ഉപേക്ഷിച്ച് തിരികെ വരാനുള്ള ശ്രമത്തിനിടെയാണ് യൂസുഫ് അനധികൃത കുടിയേറ്റക്കാരനായി മാറിയത്. തുടർന്ന് ജയിലിലടയ്ക്കപ്പെട്ടു. പുറംലോകം കാണാതെ കഴിഞ്ഞ ജനുവരി 14-ന് യുസുഫ് പരലോകം പുൽകി.
പശ്ചിമ ബംഗാൾ – ബംഗ്ലാദേശ് അതിർത്തിയിലെ ബൻ ഗോണിൽനിന്ന് 2012 ജനുവരി 16 നാണ് പാകിസ്ഥാൻ സ്വദേശികളായ അതീഖുർ റഹ്‌മാൻ, മുഹമ്മദ് എന്നിവർക്കൊപ്പം യൂസുഫ് അറസ്റ്റിലായത്. ബംഗ്ലാദേശ് അതിർത്തി വഴി അനധികൃതമായി രാജ്യ ത്തേക്ക് കടക്കാൻ ശ്രമിച്ചു വെന്നതായിരുന്നു കുറ്റം. ഒപ്പം വേറെയും അമ്പതോളം പേരുണ്ടായിരുന്നു. പാകിസ്ഥാൻ പൗരന്മാരെന്ന് സ്ഥിരീകരിക്കപ്പെട്ടവരെ അങ്ങോട്ടയച്ചു. യൂസുഫുൾപ്പെടെ മൂന്നുപേരെ 2012 ഏപ്രിൽ 4ന് 650 ദിവസ ത്തെ വെറും തടവിനും 2000 രൂപ പിഴയടക്കാനും 24 പർഗാന (നോർത്ത്) എ.സി.ജെ.എം കോടതി ശിക്ഷിച്ചു. 2013 ൽ മൂന്നുപേരെയും മോചിപ്പിക്കാനും പാകിസ്ഥാനിലേക്ക് നാടുകടത്താനും കോടതി ഉത്തരവിട്ടു.
താൻ ഇന്ത്യക്കാരനാണെന്നും ജനിച്ചത് കേരളത്തിലെ പാനൂരിലാണെന്നും ഭാര്യയും മകനും ബന്ധുക്കളും അവിടെ സ്ഥിരം താമസമാണെന്നും വാദിച്ചെങ്കിലും പൗരത്വം സ്വയം തെളിയിക്കണമെന്നാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്. രേഖകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചെങ്കിലും ബന്ധുക്കളെ ബന്ധപ്പെടാൻ അധികൃതർ അനുവദിച്ചില്ല. രേഖകൾ ഇല്ലാത്തതു കൊണ്ട് പാകിസ്ഥാനും യുസുഫിനെ സ്വീകരിച്ചില്ല. വൈകാതെ യൂസുഫ് കൊൽക്ക ജയിലിലാണെന്ന വിവരം മകൻ നൗഫലിന് ലഭിച്ചു. തുടർന്ന് പിതാവിൻ്റെ മോചനത്തിന് നൗഫൽ കൊൽക്കത്ത ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഒന്നരപ്പ തിറ്റാണ്ടോളം പോരാട്ടം നീണ്ടു. 2011 ഡിസംബറിലാണ് യൂസുഫ് അവസാനമായി പാനുരിലെ വീട്ടിൽനിന്ന് കറാച്ചിയിലേക്കു പോയത്.
ഇന്ത്യൻ പൗരത്വം തെളി യിക്കാനുള്ള രേഖകൾ ഹാജരാക്കണമെന്ന ഉത്തരവിനെ തുടർന്ന് നൗഫൽ പിതാവിന്റെ സ്‌കൂൾ സർട്ടിഫിക്കറ്റ്, വിവാഹ രേഖകൾ, സ്വത്ത് രജിസ്റ്റർ ചെയ്ത ആധാരം, ബന്ധുക്കളുടെ പട്ടിക തുടങ്ങിയയെല്ലാം കൊൽക്കത്ത ഹൈക്കോടതിയിൽ ഹാജരാക്കി. പക്ഷേ വകുപ്പുതല അന്വേഷണ കടമ്പ കടക്കാനായില്ല. നിരപരാധിത്വം ബോധ്യപ്പെട്ട് ജയിലധികൃതർ പല വട്ടം യൂസുഫിൻ്റെ രേഖകൾ തേടി കേരളത്തിലേക്ക് കത്തുകൾ അയച്ചു. പാക് ആരോപ ണത്തിലെ ആശങ്ക കാരണം ചില ഉദ്യോഗസ്ഥർ മനഃപൂർവം രേഖകൾ മറച്ചുവയ്ക്കുകയായിരുന്നു.
പിതാവിന്റെ മോചനത്തിന് നൗഫൽ മുട്ടാത്ത വാതിലുകളില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുതൽ കൊൽക്കത്ത സെക്രട്ടേറിയറ്റിലും കേരളത്തിലെ വില്ലേജ് ഓഫിസിലും രാഷ്ട്രീയ നേതാക്കളിലുമൊക്കെ എത്തി ആ മുട്ടിവിളി. പക്ഷെ യൂസുഫിന് ജയിലിൽ നിന്നിറങ്ങാനായില്ല. ഒടുവിൽ അനാരോഗ്യത്തെ തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
മയ്യിത്ത് കാണാനും വിശ്വാസപ്രകാരം ഖബറടക്കാനും വേണ്ടിയായി പിന്നീട് ആ മകൻ്റെ പോരാട്ടം. പക്ഷെ ഫലിച്ചില്ല. ഇല്ലാത്ത പാക് പൗരത്വ ആരോപണത്തിൽ മുങ്ങി ആ സ്വപ്നവും പൊലിയുമെന്നായി. എന്നാൽ നൗഫൽ തളരാതെ പൊരുതി. നാൽപത് ദിവസങ്ങൾ! ഒടുവിൽ ആഭ്യ ന്തരമന്ത്രാലയത്തിന്റെ അനു മതിയോടെ കൊൽക്കത്തയി ലെ ബമാരി മുസ്ലിം ശ്മശാ നത്തിൽ യൂസുഫിൻ്റെ മയ്യിത്ത് ഖബറക്കി.
വിഭജനത്തിനു മുമ്പുതന്നെ യൂസുഫിന്റെ പിതാവ് പി.മുഹമ്മദും കുടുംബങ്ങളും കറാച്ചിയിൽ വ്യാപാരം നടത്തിയിരുന്നു. എന്നാൽ 1965 ലെ ഇന്ത്യ-പാക് യുദ്ധത്തിനു ശേഷം മുഹമ്മദും സഹോദരങ്ങളും ഇന്ത്യയിലേക്ക് മടങ്ങി. മുഹമ്മദിൻ്റെവ്യാപാര സ്ഥാപനങ്ങൾ മകൻ യുസുഫിനെ ഏൽപ്പിച്ചിരുന്നു. അങ്ങനെയാണ് യൂസു ഫ് പാകിസ്ഥാനിൽ കച്ചവടം തുടർന്നത്. എല്ലാവർഷവും നാട്ടിലെത്തി ഒന്നോ രണ്ടോ മാസങ്ങൾ തങ്ങി തിരിച്ചു പോകുന്ന ആളായിരുന്നു യൂസുഫ്.





