മുംബൈ: പ്രവാസികളും പ്രവാസി കുടുംബങ്ങളും വിസ സ്റ്റാമ്പിങ്ങിനും മറ്റു നടപടികൾക്കുമായി ബന്ധപ്പെടുന്ന നാട്ടിലെ VFS ഓഫീസുകളുടെ കുത്തക അവസാനിക്കുന്നതായി റിപ്പോർട്ട്. സഊദി വിസകൾക്കും മറ്റുമായി പുതിയ കമ്പനികൾ കൂടി വരുന്നതായാണ് മുംബൈയിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ. നിലവിൽ ഈ മേഖലയിൽ vfs മാത്രമായിരുന്നു എന്നതിനാൽ എല്ലാ കാര്യങ്ങളും അവരുടെ കുത്തകയിൽ മാത്രമാണ് നടക്കുന്നത്. പുതിയ കമ്പനികൾ കൂടി വരുമ്പോൾ സർവ്വീസുകൾ കൂടുതൽ മെച്ചപ്പെടുകയും സേവനങ്ങൾ എളുപ്പമാകുകയും ചെയ്യും.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഡൽഹിയിലെ സഊദി എംബസിയിലെയും മുംബൈയിലെ സഊദി കോൺലുലെറ്റിലെയും VFS ഓഫിസ് ഒഴിവാക്കിയിട്ടുണ്ട്. പുതിയ നടപടികളുടെ ഭാഗമായാണ് ഈ നടപടികൾ എന്നാണ് കരുതുന്നത്. VFS വിസ നടപടികൾക്കായി ഇവിടെ നേരത്തെ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. എന്നാൽ, ഏതാനും ദിവസങ്ങൾ മുമ്പാണ് ഇവിടങ്ങളിലെ vfs കൗണ്ടറുകൾ പൂർണ്ണമായും ഒഴിവാക്കിയത്. നിലവിൽ മറ്റു പ്രധാന ഓഫീസുകളിൽ നിന്നാണ് പാസ്സ്പോർട്ട്, വിസ സബ്മിഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ vfs പൂർത്തിയ്ക്കുന്നത്. Vfs ന് പുറമെ മറ്റു ചില കമ്പനികൾ കൂടി എംബസി സർവ്വീസുകൾക്കായി പ്രവർത്തനം തുടങ്ങുമെന്നാണ് സൂചനയെന്ന് vfs മായും കോൺസുലേറ്റുമായും ബന്ധപ്പെട്ട മുംബൈയിലെ ട്രാവൽസ് മേഖലയിലെ പ്രമുഖർ സൂചന നൽകി. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പുകൾ വന്നിട്ടില്ല.
അതിനിടെ, സഊദി അറേബ്യയിലെ ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് എന്നിവിടങ്ങളിലെ വിവിധ സേവനങ്ങളുടെ ഔട്ടസോഴ്‌സിംഗ് ഏജന്‍സിയായിരുന്ന VFS നെ ഈ മാസം അവസാനത്തോടെ ഒഴിവാക്കിയിട്ടുണ്ട്. അലങ്കിത് അസൈന്‍മെന്റ് ലിമിറ്റഡിനെയാണ് VFS സേവനങ്ങൾക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. സഊദിയിലെ ഇന്ത്യൻ പ്രവാസികൾക്കായുള്ള (എംഎം) പാസ്സ്‌പോര്‍ട്ട് അപേക്ഷ, കോണ്‍സുലാര്‍ സേവനങ്ങള്‍, വീസ, അറ്റസ്‌റ്റേഷന്‍ എന്നിവയ്ക്കുളള അപേക്ഷകള്‍ സ്വീകരിക്കുകയും ഡെലിവറി നടത്തുന്നതും
നിലവിലുള്ള കരാർ പ്രകാരം ഈ മാസം ജൂൺ മുപ്പത് വരെ മാത്രമായിരിക്കും വി.എഫ്.എസ് സേവനങ്ങൾ ഉണ്ടാകുക. ഇതിന് ശേഷം പുതിയ ഏജൻസിയായ അലങ്കിത് അസൈന്‍മെന്റ്‌സ് ഈ ജോലികള്‍ ഏറ്റെടുക്കും.
2014 മുതലാണ് ഇന്ത്യന്‍ മാനേജ്‌മെന്റ്ിലുള്ള വി.എഫ്.എസ് (വിസ ഫെസിലിറ്റേഷന്‍ സര്‍വീസ്) സഊദിയില്‍ പ്രവര്‍ത്തനം തുടരുന്നത്. വി.എഫ്.എസ് ഗ്ലോബലില്‍ (യു.എസ്, യു.കെ, ചൈന തുടങ്ങിയ രാജ്യങ്ങളൊഴികെ) വിവിധ രാജ്യങ്ങളിലേക്കുളള വിസാ സേവനം തുടരുന്നുണ്ട്. ഫ്രഞ്ച് വിസകളുടെ സേവനമാണ് ഇവിടെ കൂടുതലായും നടക്കുന്നത്. ജിദ്ദയിലെ വി എഫ് എസ് ഓഫീസിൽ ശരാശരി അഞ്ഞൂറോളം ഫ്രഞ്ച് വിസകള്‍ ദിനംപ്രതി വി.എഫ്.എസ് ഗ്ലോബല്‍ മുഖേന വിതരണം ചെയ്യുന്നുണ്ട്.
സര്‍ട്ടിഫൈഡ് പാസ്‌പോര്‍ട്ട് വെറ്റിംഗ് (സിപിവി) സര്‍വ്വീസിന് താല്‍പര്യമുളള കമ്പനികളില്‍ നിന്ന് നേരത്തെ റിയാദ് ഇന്ത്യന്‍ എംബസി അപേക്ഷ ക്ഷണിച്ചിരുന്നു. അലങ്കിത് ലിമിറ്റഡിന് പുറമ ബിഎല്‍എസ് ഇന്റര്‍നാഷണല്‍, വൈബിഎ കാനൂ കമ്പനി ലിമിറ്റഡ്, വിഎഫ് വേള്‍ഡ് വൈഡ് ഹോള്‍ഡിംഗ് ലിമിറ്റഡ് എന്നീ കമ്പനികളാണ് ലേലത്തില്‍ പങ്കെടുത്തത്. ഏറ്റവും കുറഞ്ഞ തുക സമര്‍പ്പിച്ച അലങ്കിതിന് കരാര്‍ ഉറപ്പിക്കുകയായിരുന്നു.
സഊദിയിൽ VFS സേവനങ്ങൾ ജൂൺ 30 വരെ മാത്രം, തുടർ സേവനങ്ങൾ ‘അലങ്കിത് അസൈന്‍മെന്റ്‌സി’ലൂടെ;
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക