ജിദ്ദയിൽ നിന്ന് പറന്നുയർന്ന സഊദി എയർലൈൻസിന് ബോംബ് ഭീഷണി; വഴി തിരിച്ചുവിട്ടു, അടിയന്തിരമായി നിലത്തിറക്കി

0
153

ജിദ്ദ: ജിദ്ദയില്‍ നിന്ന് ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലേക്ക് പറന്നുയർന്ന സഊദി എയർലൈസിനു ബോംബ് ഭീഷണി. ഇതേ തുടർന്ന് വിമാനം വഴി തിരിച്ചു വിട്ടു. 207 പുരുഷന്മാരും 235 സ്ത്രീകളും ഉള്‍പ്പെടെ 442 യാത്രക്കാരുമായി സഞ്ചരിച്ച എസ്.വി 5276 -ാം നമ്പര്‍ വിമാനത്തിനാണ് ബോംബ് ഭീഷണി ഉണ്ടായത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇ-മെയില്‍ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചതെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ വിമാനം വഴിതിരിച്ചുവിടേണ്ടി വന്നതായും സഊദി എയർലയൻസ് അറിയിച്ചു.  ഇന്തോനേഷ്യയുടെ വ്യോമമേഖലയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചത്. ഇതേതുടർന്ന്, മുൻകരുതൽ ഭാഗമായി ഉത്തര ഇന്തോനേഷ്യയിലെ സുമാത്ര പ്രവിശ്യയുടെ തലസ്ഥാനമായ മെദാനിലെ ക്വാലാനാമു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിമാനം വഴിതിരിച്ചുവിട്ടതായി സഊദി എയര്‍ലൈന്‍സ് വെളിപ്പെടുത്തി.

വിമാനം ക്വാലാനാമു വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും എല്ലാ യാത്രക്കാരെയും ജീവനക്കാരെയും പരിക്കുകളില്ലാതെ ഒഴിപ്പിച്ചതായും സഊദി എയര്‍ലൈന്‍സ് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ അബ്ദുല്ല അല്‍ശഹ്റാനി പറഞ്ഞു.

ഉടൻ തന്നെ, ബന്ധപ്പെട്ട വകുപ്പുകള്‍ വിമാനത്തില്‍ സുരക്ഷാ, സാങ്കേതിക പരിശോധനകള്‍ നടത്തി. എന്നാൽ, വിമാനത്തിന് ഒരു ഭീഷണിയുമില്ലെന്ന് പരിശോധനകളില്‍ വ്യക്തമായതായി സഊദിയ വ്യക്തമാക്കി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക