മുംബൈ: സഊദി അറേബ്യയിലേക്കുള്ള വിസിറ്റിങ് വിസ നടപടികൾ VFS താല്‍ക്കാലികമായി നിര്‍ത്തിവച്ചു ബിസിനസ്, കുടുംബ, സന്ദര്‍ശന വിസകള്‍ക്കുള്ള നടപടികളാണ് VFS നിർത്തിവെച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി വിസ നടപടികൾ പൂർത്തീകരിക്കാനുള്ള VFS അപ്പോയ്ന്റ്മെന്റ് ലഭിക്കുന്നില്ല.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
എന്ത് കാരണം കൊണ്ടാണ് VFS കേന്ദ്രങ്ങൾ വിസ സ്റ്റാമ്പിങ് അപേക്ഷ സ്വീകരിക്കുന്നത് നോർത്തിവെച്ചതെന്ന് വ്യക്തമല്ല. ഇക്കാര്യം അന്വേഷിച്ചപ്പോൾ വ്യക്‌തമായ മറുപടി നൽകാനും VFS മുന്നോട്ട് വരുന്നില്ല.
നിലവിൽ കുറഞ്ഞ വിസകളുടെ സ്റ്റാമ്പിങ് നടപടികൾ മാത്രമാണ് VFS സ്വീകരിക്കുന്നത്. ബിസിനസ്, വിസിറ്റ് ഉൾപ്പെടെ ഒരു സന്ദർശക വിസ സ്റ്റാമ്പിങ് നടപടികൾക്കും VFS ൽ അപ്പോയിന്റ്മെന്റ് ലഭ്യമല്ല. Educational Government, Educational Private, Educational Visa – (long-term), Educational Visa – (short-term), Government Visit, Mission And Organization Visit, Resident എന്നീ വിസകളുടെ നടപടികൾക്ക് മാത്രമാണ് VFS അപ്പോയിന്റ്മെന്റ് ലഭിക്കുന്നത്. അതേസമയം, സഊദി എംബസിയിൽ നിന്നോ മുംബൈയിലെ സഊദി കോൺസുലേറ്റിൽ നിന്നോ വിസ സ്റ്റാമ്പിങ്ങ് നിർത്തി വെച്ചതായോ മറ്റു അറിയിപ്പുകളോ നിർദേശങ്ങളോ പുറത്തിറക്കിയിട്ടില്ല. അടുത്ത ദിവസങ്ങളിൽ VFS കേന്ദ്രങ്ങൾ വിസിറ്റിങ് വിസ ഉൾപ്പെടെ എല്ലാ വിസകൾക്കും അപ്പോയിന്റ്മെന്റ് നൽകുമെന്നാണ് കരുതുന്നത്.
ഇതോടെ നിലവിൽ കുടുംബങ്ങളെ സഊദിയിലേക്ക് കൊണ്ട് വരാൻ വിസ ലഭിച്ചവർ ആകെ കൺഫ്യൂഷനിലാണ്. വിസ സ്റ്റാമ്പിങ്ങ് നടപടികൾ പൂർത്തിയാക്കാൻ കഴിയാതെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. അതേസമയം, നിലവിൽ സഊദിയിൽ നിന്ന് ലഭിക്കുന്ന സന്ദർശക വിസയിൽ മൾട്ടിയാണോ സിംഗിൾ എൻട്രി ആണോ എന്നതും വ്യക്തമാക്കാത്തതും കുടുംബങ്ങളെ കൊണ്ട് വരാൻ ഉദ്ദേശിക്കുന്നവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. വിസ സ്റ്റാമ്പ് ചെയ്ത് കയ്യിൽ കിട്ടുമ്പോൾ മാത്രമാണ് മൾട്ടി വിസയാണോ സിംഗിൾ എൻട്രി വിസയാണോ എന്ന് അറിയാൻ പറ്റൂ. ഇത്, മൾട്ടി വിസ ഉദ്ദേശിച്ച് ഒരുങ്ങുന്നവർക്ക് തിരിച്ചറിയാണ്.
നിലവിൽ, സഊദിയിലുള്ള മൾട്ടി വിസിറ്റ് വിസക്കാർക്ക് വിസ പുതുക്കുന്നതിനും മറ്റും സഊദിക്ക് പുറത്ത് പോകുന്നതിനോ തിരിച്ച് പ്രവേശിക്കുന്നതിനോ യാതൊരു തടസവുമില്ല.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക