സഊദിയിലേക്ക് വിസിറ്റ് വിസക്കാർക്ക് പ്രവേശനം ഇനി ഹജ്ജിനു ശേഷമെന്ന്; നിലവിലെ അപ്ഡേറ്റ് അറിയാം

0
1358

സഊദിയിയിലേക്ക് ഹജ്ജ് കഴിയും വരെ ഫാമിലി വിസിറ്റ് വിസകളിലുള്ളവർക്ക് പ്രവേശിക്കാനാകില്ല എന്നും ഇന്ന് (ശനിയാഴ്ച) മുതൽ പ്രാബല്യത്തിൽ വന്നുവെന്നുമുള്ള പോസ്റ്ററുകൾ സോഷ്യൽ മീഡിയകളിൽ വ്യാകമായി പ്രചരിക്കുന്നു. സംഭവം ശ്രദ്ധയിൽ പെട്ടതോടെ നിരവധി ആളുകളാണ് ഇതിന്റെ യാഥാർഥ്യം തേടി ബന്ധപ്പെടുന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

‘ഹജ്ജ് കഴിയും വരെ സഊദിയിലേക്ക് ഫാമിലി വിസിറ്റ് വിസകളിലുള്ളവർക്ക് പ്രവേശിക്കാനാകില്ല, ജൂൺ 6 വരെയാണ് നിയന്ത്രണമെന്ന് ആഭ്യന്തര മന്ത്രാലയ സന്ദേശമെന്നും ഇന്നു മുതൽ (മെയ് 17 ശനിയാഴ്ച) നിയന്ത്രണം പ്രാബല്യത്തിലെന്നും’ ജവാസാത്ത് പറഞ്ഞതായാണ് വാർത്തകൾ പ്രചരിക്കുന്നത്. വാർത്ത കേട്ടതോടെ ആശങ്കയിൽ ആയിരിക്കുകയാണ് പ്രവാസി കുടുംബങ്ങൾ.

എന്നാൽ, നിലവിൽ സഊദിയിലേക്ക് വിവിധ അതിർത്തി പോസ്റ്റുകൾ വഴി നിരവധി കുടുംബങ്ങൾ പ്രവശിക്കുന്നുണ്ട്. സഊദി – ബഹ്‌റൈൻ കോസ്‌വേ, സഊദി – ജോർദാൻ അതിർത്തി എന്നിവിടങ്ങളിൽ ഇപ്പോഴും പ്രവാസി കുടുംബങ്ങൾ വിസ പുതുക്കാനായി പോകുകയും തിരിച്ചു സഊദിയിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നുണ്ട് എന്നാണ് മലയാളം പ്രസ് ഓൺലൈൻ നടത്തിയ അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്.

മാത്രമല്ല, സഊദിയിലേക്ക് പ്രവേശനം നേരിടുന്ന വാർത്തകൾ എയർപോട്ടിൽ നിന്നും ലഭിച്ചിട്ടുമില്ല. കരിപ്പൂർ, കൊച്ചിൻ വിമാനത്താവളങ്ങളിൽ നിന്ന് സഊദിയിലേക്ക് വരുന്നവരിൽ ഇങ്ങനെയൊരു പരിശോധനയും ഇത് വരെ നടക്കുന്നില്ല. ഇങ്ങനെയൊരു തീരുമാനം ഏതൊരു ഗവണ്മെന്റും എടുക്കുമ്പോൾ ആദ്യമായി എയർലൈൻ കമ്പനികളെയാണ് അറിയിക്കുക. യാത്രക്കാരനെ ബോർഡിങ്‌ പാസ് നൽകിയത് മുതൽ യാത്രക്കാരൻ ഇറങ്ങേണ്ട രാജ്യത്ത് ഇറക്കി, പ്രവേശനം നൽകുന്നത് വരെ കൊണ്ട് വന്ന എയർലയൻന്റെ ഉത്തരവാദിത്വത്തിൽ ആയിരിക്കും. അതിനാൽ തന്നെ ആദ്യം കാര്യം നടപ്പിലാക്കുന്നതും യാത്രക്കാർക്ക് അറിയിപ്പ് നൽകുന്നത് എയർലയൻസ് ആയിരിക്കും.

സഊദിയിലെ ഔദ്യോഗിക ജാവസാത്, moi ഒന്നും ഇങ്ങനെ ഒരു അറിയിപ്പ് അതായത് ഹജ്ജ് കഴിയും വരെ സഊദിയിലേക്ക് ഫാമിലി വിസിറ്റ് വിസകളിലുള്ളവർക്ക് പ്രവേശിക്കാനാകില്ല, ജൂൺ 6 വരെയാണ് നിയന്ത്രണമെന്നും ഔദ്യോഗിക ഹാൻഡിൽ വഴി പുറത്ത് വിട്ടിട്ടുമില്ല. എന്നാൽ, ചിലർക്ക് SMS വഴി ഇങ്ങനെ ലഭിച്ചുവെന്ന് പറയുന്നുണ്ട്. സഊദിയിലേക്ക് ഫാമിലി വിസിറ്റ് വിസകളിലുള്ളവർക്ക് പ്രവേശിപ്പിക്കുന്നില്ലെന്ന തരത്തിൽ എയർലൻസുകളും അറിയിപ്പുകൾ നൽകിയിട്ടില്ല.

നിരവധി കുടുംബങ്ങൾ സഊദിയിലേക്ക് ഇപ്പോഴും പ്രവേശിക്കുന്നതായും സഊദി ഫാമിലി വിസിറ്റിംഗ് വിസ പുതുക്കാൻ ജോർദാൻ, ബഹ്‌റൈൻ സർവീസ് നടത്തുന്ന സർവീസ് ഏജന്റുമാരും മലയാളം പ്രസ്സ് ഓൺലൈനിനെ അറിയിച്ചിട്ടുണ്ട്. ഏതായാലും തുടർ ദിവസങ്ങളിൽ ഇതിന്റെ കൃത്യമായ റിപ്പോർട്ട് നമുക്ക് അപ്ഡേറ്റ് ചെയ്യാനാകും. ഏതായാലും സഊദിയിലേക്ക് സന്ദദർശക വിസകളിൽ വരുന്നവർ യാത്രക്ക് മുമ്പ് തങ്ങളുടെ വിമാന കമ്പനികളുമായോ ഔദ്യോഗിക സോഴ്‌സുകൾ വഴിയോ ഉറപ്പ് വരുത്തിയാൽ നന്നാകും.

വാർത്തകളും വിവരങ്ങളും ആധികാരികമായി വിശ്വസ്ഥതയോടെ അറിയാൻ ഞങ്ങളെ ഫോളോ ചെയ്യുക 👇

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക