അദ്‌ഭുത രക്ഷ എന്നൊക്കെ പറഞ്ഞാൽ ഇതാണ്….., വീഡിയോ കണ്ടാൽ തുടക്കത്തിൽ മനസ് മരവിക്കും, എന്നാൽ, അവസാനം ആശ്വാസം; കയറ്റത്തിൽ പിറകോട്ടുരുണ്ട് സ്‌കൂട്ടറിന് മുകളിലൂടെ കയറി ഇറങ്ങി ഫുൾ ലോഡ് ടിപ്പർ; അത്ഭുതകരമായി രക്ഷപ്പെട്ട് യുവതി – വിഡിയോ

0
2393

കോഴിക്കോട്: കയറ്റത്തില്‍ പിറകോട്ടുനീങ്ങിയ ടിപ്പര്‍ലോറിയുടെ പിന്നില്‍വന്ന സ്‌കൂട്ടര്‍ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പുറകോട്ടുനീങ്ങിയ ലോറി സ്‌കൂട്ടറിന് മുകളിലൂടെ കയറിയിറങ്ങിയെങ്കിലും സമീപത്തേക്ക് തെറിച്ചുവീണ സ്‌കൂട്ടര്‍ യാത്രക്കാരി ലോറിയുടെ അടിയില്‍പെടാതെ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കോഴിക്കോട് മുണ്ടിക്കൽത്താഴം-പെരിങ്ങൊളം റോഡിൽ സി.ഡബ്ല്യു.ആർ.ഡി.എമിന് സമീപത്താണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. പെരിങ്ങൊളം ഭാഗത്ത് നിന്ന് ലോഡുമായി എത്തിയ ടിപ്പര്‍ ലോറി കയറ്റംകയറുന്നതിനിടെയാണ് നിയന്ത്രണം വിട്ട് പിറകോട്ട് ഉരുണ്ടത്.

ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതോടെ വാഹനം നിര്‍ത്താനായില്ല. എന്നാൽ, ഡ്രൈവർ അപായ സിഗ്നൽ ഉടൻ തന്നെ നൽകിയിരുന്നു. പക്ഷെ, ഈ സമയത്താണ് യുവതി സ്‌കൂട്ടറില്‍ ലോറിയുടെ പിറകിലെത്തിയത്. ലോറി പിറകോട്ടുവരുന്നത് കണ്ട് യുവതി സ്‌കൂട്ടര്‍ പിറകോട്ടുനിരക്കാന്‍ ശ്രമിച്ചെങ്കിലും ലോറി സ്‌കൂട്ടറിനെ ഇടിച്ചിടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവതി വലതുവശത്തെ റോഡിലേക്ക് തെറിച്ചുവീണതിനാല്‍ ഉരുണ്ടുവന്ന ലോറിയുടെ അടിയില്‍പെട്ടില്ല. സ്‌കൂട്ടർ ഇടിച്ചിട്ടശേഷം ലോറി സമീപത്തെ മരത്തിൽ തട്ടിയാണ് നിന്നത്. വീഡിയോ കാണാം 👇

വീഡിയോ 1

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക