കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ താരങ്ങളെ രംഗത്തിറക്കാന്‍ ബിജെപി. ഒറ്റപ്പാലത്ത് സംവിധായകനും നടനുമായ മേജര്‍ രവിയും തൃപ്പൂണിത്തുറയില്‍ നടി ശ്വേത മേനോനും മത്സരിച്ചേക്കും. മോദിയുടെ കൊച്ചി സന്ദര്‍ശനത്തില്‍ നടിയുടെ പാര്‍ട്ടി പ്രവേശനം ഉണ്ടാകുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇരുവരും സ്ഥാനാര്‍ഥികളാകുന്നത് വലിയ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
ഉണ്ണി മുകുന്ദന്‍, കൃഷ്ണകുമാര്‍ എന്നിവരും ബിജെപി സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്‍പായി എന്‍ഡിഎ വിപുലീകരിക്കാനും പ്രമുഖരെ പാര്‍ട്ടിയിലെത്തിക്കാനുമാണ് ബിജെപിയുടെ നീക്കം. മോദിയുടെ സന്ദര്‍ശനത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി തുടക്കമിടും.





