ദമാം: സഊദിയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി മരണപ്പെട്ടു. സഊദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ അൽ ഹസ്സയിൽ ദീർഘ കാലമായി ബിസിനസ്സ് നടത്തി വരികയായിരുന്ന വണ്ടൂർ കാപ്പിൽ എ.പി.അഷ്റഫ് (58) ആണ് മരണപ്പെട്ടത്. ന്യൂമോണിയ ബാധിതനായി തുടർചികിത്സക്കായി നാട്ടിലേക്ക് മടങ്ങുന്നതിടെയാണ് മരണമെത്തിയത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇന്നലെ നാട്ടിലേക്ക് മടങ്ങവെ വിമാന യാത്രയ്ക്കിടെ രോഗം മൂർഛിച്ചതിനെ തുടർന്ന് വിമാനം അടിയന്തിമയായി ഗോവയിലേക്ക് തിരിച്ചു വിടുകയായിരുന്നു. ഗോവയിൽ വിമാനമിറങ്ങി ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമത്തിനിടെ ഹോസ്പിറ്റലിലേക്കുള്ള വഴി മദ്ധ്യേ ഇന്ന് പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്.
നിലവിൽ ഗോവയിൽ ഉള്ള മയ്യിത്ത് ഇന്ന് രാത്രി ഒമ്പത് മണിക്ക് കരിപ്പൂർ എയർപോർട്ടിൽ എത്തും. പന്തലിങ്ങൽ സ്വദേശി റഫീക്കയാണ് ഭാര്യ. മൂന്ന് മക്കൾ. ജനാസ നമസ്കാരവും ഖബറടക്കവും വണ്ടൂർ- കാപ്പിൽ മസ്ജിദുൽ മുജാഹിദീനിലാണ്. വണ്ടൂർ കാപ്പിൽ മസ്ജിദുൽ മുജാഹിദീൻ മുഖ്യ രക്ഷാധികാരിയും, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വണ്ടൂർശാഖ മെമ്പറും വണ്ടൂർ പ്രദേശത്തെ സംഘടനയുടെ താങ്ങും തണലുമായിരുന്നു മരണപെട്ട എ.പി.അഷ്റഫ്.
വിസ്‌ടം ഇസ്‌ലാമിക് ഓർഗനൈസഷൻ അഷ്‌റഫിന്റെ മരണത്തിൽ അനുശോചിച്ചു. വിസ്‌ടം ഇസ്‌ലാമിക് ഓർഗനൈസഷൻ ജനറൽ സെക്രട്ടറി ടി കെ അഷ്‌റഫിന്റെ അനുശോചനകുറിപ്പിൽ നിന്ന് 👇
പ്രതിസന്ധി ഘട്ടത്തിൽ വണ്ടൂരിൽ സലഫി സെൻ്റർ സ്ഥാപിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. സംസ്ഥാനാടിസ്ഥാനത്തിലും, വണ്ടൂരിലും, ചുറ്റുമുള്ള പ്രദേശങ്ങളിലെ ഇസ്‌ലാഹി സ്ഥാപനങ്ങൾക്കും, പ്രവർത്തനങ്ങൾക്കും സാമ്പത്തികമായി അകമഴിഞ്ഞ് സഹായിച്ചിരുന്നു. തൻ്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം അല്ലാഹുവിൻ്റെ മാർഗത്തിൽ നൽകി കൊണ്ടാണ് അഷ്റഫ് സാഹിബ് നമ്മെ വിട്ടുപിരിയുന്നത്. ദാനധർമ്മത്തിൽ വലിയ മാതൃകയാണ് അദ്ദേഹത്തിനുള്ളത്. ഇന്ന് ഒരു കാര്യം പറഞ്ഞ് അദ്ദേഹത്തെ സമീപിച്ച ശേഷം തൊട്ടടുത്ത ദിവസം മറ്റൊരാവശ്യവുമായി ചെന്നാലും യാതൊരു മടിയുമില്ലാതെ ഇന്നലെയും വന്നില്ലേ എന്ന ചോദ്യമില്ലാതെ ഉടനെ അതിന് കാശെടുത്ത് തരുന്ന ഒരു പ്രകൃതം മാതൃകാപരമാണ്.
വണ്ടൂരിൽ സ്ഥാപിക്കാനിരിക്കുന്ന പള്ളിയുടെ മുഖ്യ രക്ഷാധികാരിയാണ്. അല്ലാഹു അദ്ദേഹത്തിന് പാപങ്ങൾ പൊറുത്ത് കൊടുത്ത് ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ. ജനാസ നമസ്കാരവും ഖബറടക്കവും വണ്ടൂർ- കാപ്പിൽ മസ്ജിദുൽ മുജാഹിദീനിലാണ്. സമയം തീരുമാനമായിട്ടില്ല. സാധ്യമാകുന്ന ഇടങ്ങളിൽ നിന്ന് കഴിയുന്നവരെല്ലാം എത്തിച്ചേർന്ന്
അദ്ദേഹത്തിൻ്റെ ജനാസയിൽ പങ്കെടുക്കുക.
അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക