തൊഴിലാളിക്ക് ഹജ്ജ് ചെയ്യാൻ ശമ്പളത്തോടെയുള്ള ലീവിന് അർഹത എങ്ങിനെ? എത്ര ദിവസം ലഭിക്കും?; സഊദി തൊഴിൽ മന്ത്രാലയം വിശദീകരണം

0
862

റിയാദ്: സഊദിയിൽ ഒരു തൊഴിലാളിക്ക് ഹജ്ജ് ചെയ്യാനുള്ള ലീവ് ദിനങ്ങളും മാനദണ്ഡങ്ങളും വ്യക്തമാക്കി സഊദി തൊഴിൽ മന്ത്രാലയം. തൊഴിലാളി ഹജ്ജ് തീർത്ഥാടനം നടത്തിയിട്ടില്ലെങ്കിൽ സേവനത്തിനിടയിൽ ഒരിക്കൽ ഹജ്ജ് തീർത്ഥാടനം നടത്തുന്നതിന് ശമ്പളത്തോടുകൂടിയ അവധി ലഭിക്കാൻ തൊഴിൽ നിയമം അനുവദിക്കുന്നുവെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

എന്നാൽ, തൊഴിലാളി കുറഞ്ഞത് രണ്ട് വർഷമെങ്കിലും തുടർച്ചയായി ജോലിയിൽ ചെലവഴിച്ചിട്ടുണ്ടായിരിക്കണമെന്നത് നിബന്ധനയിൽ പെടുന്നു. 10 ദിവസത്തിൽ കുറയാത്ത, എന്നാൽ 15 ദിവസത്തിൽ കൂടുകയും ചെയ്യാത്ത നിലക്കുള്ള, ശമ്പളത്തോടുകൂടിയ അവധിയാണ് നൽക്കേണ്ടത്. ഈ ദിനങ്ങൾഈദ് അൽ-അദ്ഹ അവധി ഉൾപ്പെടെയായിരിക്കും കണക്കാക്കുക.

കൂടുതൽ തൊഴിലാളികൾ ഹജ്ജിനായി തയ്യാറാകുകയാണെങ്കിൽ തൊഴിൽ ആവശ്യകതകളെ അടിസ്ഥാനമാക്കി ലീവ് അവനുവദിക്കാൻ കമ്പനികക്ക് അധികാരം ഉണ്ട്. പ്രതിവർഷം ഈ അവധി അനുവദിക്കുന്ന ജീവനക്കാരുടെ എണ്ണം നിർണ്ണയിക്കാൻ തൊഴിലുടമകൾക്ക് അവകാശമുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. കരാർ ബന്ധത്തിലെ എല്ലാ കക്ഷികളുടെയും അവകാശങ്ങൾ ഈ നിയന്ത്രണങ്ങൾ സംരക്ഷിക്കുന്നുണ്ടെന്ന് അവർ വിശദീകരിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക