മസാജ് സെന്ററിൽ അനാശാസ്യം; സഊദിയിൽ പ്രവാസി അറസ്റ്റിൽ

0
2122

റിയാദ്: മസാജ് സെന്ററിൽ അനാശാസ്യം നടത്തിയതിനെ തുടർന്ന് സഊദിയിൽ പ്രവാസി അറസ്റ്റിലായി. ജസാൻ മേഖല പോലീസ് ആണ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് കമ്മ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് കോംബാറ്റിംഗ് ഹ്യൂമൻ ട്രാഫിക്കിംഗ് ക്രൈംസുമായി ഏകോപിപ്പിച്ച് വിശ്രമ, മസാജ് കേന്ദ്രത്തിൽ അധാർമിക പ്രവൃത്തികളിൽ ഏർപ്പെട്ടതിന് പ്രവാസിയെ അറസ്റ്റ് ചെയ്തത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അധാർമിക പ്രവൃത്തികളിൽ ഏർപ്പെട്ടയാളെ അറസ്റ്റ് ചെയ്തതായും അയാൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായും അയാളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും പോലീസ് പറഞ്ഞു. മസാജ് കേന്ദ്രത്തിനെതിരെ മുനിസിപ്പൽ ശിക്ഷകൾ മുനിസിപ്പാലിറ്റി തുടർന്നും നടപ്പിലാക്കും.

ഫെബ്രുവരി 13 നാണ് ആഭ്യന്തര മന്ത്രാലയത്തിലെ കമ്മ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് കോംബാറ്റിംഗ് ഹ്യൂമൻ ട്രാഫിക്കിംഗ് ക്രൈംസ് ജനറൽ ഡിപ്പാർട്ട്‌മെന്റ്സ്ഥാപിതമായത്. സ്ഥാപിതമായതുമുതൽ പ്രാദേശിക, പ്രവിശ്യാ പോലീസുമായി സഹകരിച്ച്, എല്ലാത്തരം അധാർമിക പ്രവൃത്തികളെയും ചെറുക്കുന്നതിനും അത്തരക്കാരെ കണ്ടെത്തി അതിൽ ഉൾപ്പെട്ടവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുന്നതിനുമായി വിപുലമായ കാംപയിൻ ആരംഭിച്ചിട്ടുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക