സഊദി ചാനലിൽ ലൈവ് ചര്‍ച്ചക്കിടെ സഊദി സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ് കുഴഞ്ഞുവീണു | VIDEO

0
1274

ജിദ്ദ: സഊദി ചാനലിൽ ചര്‍ച്ചക്കിടെ സഊദി സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ് കുഴഞ്ഞുവീണു. സഊദി സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ് അബ്ദുല്‍ അസീസ് അല്‍ ഖർനിയാണ് ലൈവ് ചർച്ചക്കിടെ കുഴഞ്ഞു വീണത്. സഊദി ഫുട്ബോള്‍ ഫെഡറേഷന്റെ സമീപകാല തീരുമാനങ്ങളെക്കുറിച്ച് സഊദി സ്പോര്‍ട്സ് ചാനലില്‍ സംസാരിക്കുന്നതിനിടെയാണ് സംഭവം. സംസാരതിനിടെ പെട്ടെന്ന് ബോധരഹിതനായി കുഴഞ്ഞു വീഴുകയായിരുന്നു. സഊദി ദേശീയ പരിശീലകരുടെ പങ്കിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടെ വാചകം മധ്യത്തില്‍ നിര്‍ത്തി ക്ഷീണിതനായി മേശയിലേക്ക് വീഴുന്നത് വീഡിയോ ക്ലിപ്പില്‍ കാണാം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പാനലിൽ മറ്റുള്ളവരും ഈ സമയം ചർച്ചകളിൽ സജീവമായിരുന്നു. അബ്ദുല്‍ അസീസ് അല്‍ ഖർനി കുഴഞ്ഞു വീണതോടെ ‘സലാമത്ത്, അബ്ദുല്‍ അസീസ് അല്‍ ഖര്‍ണി’ എന്ന് മറ്റുള്ളവർ പറയുന്നത് കേൾക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ അറബികള്‍ പറയാറുള്ള അറബി വാക്യമാണ് സലാമത്. എന്നാൽ, അദേഹത്തിന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്.

‘ചെറിയൊരു ആരോഗ്യ ഭീഷണി മാത്രം, അല്‍ഹംദുലില്ലാഹ്, ഞാന്‍ സുഖമായിരിക്കുന്നു, ആരോഗ്യവാനാണ്’ എന്ന് സംഭവത്തിന് തൊട്ടുപിന്നാലെ, അല്‍ ഖര്‍ണി തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴി അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് സഊദി മാധ്യമ മന്ത്രി സല്‍മാന്‍ ബിന്‍ യൂസഫ് അല്‍ ദോസാരി നേരിട്ട് അല്‍ ഖര്‍ണിയെ ബന്ധപ്പെടുകയും ആരോഗ്യസ്ഥിതി അന്വേഷിക്കുകയും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. അല്‍ ഖര്‍നിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം പതിവ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

‘മക്ക പത്ര’ത്തിലെ റിപ്പോര്‍ട്ടറും പരിചയസമ്പന്നനായ മാധ്യമ വ്യാഖ്യാതാവുമാണ് അല്‍ ഖര്‍ണി. മുമ്പ് റേഡിയോ, ടെലിവിഷന്‍ അനലിസ്റ്റായും അല്‍ അഹ്‌ലി സഊദി ക്ലബ്ബിന്റെ മീഡിയ സെന്റര്‍, എഡിറ്റോറിയല്‍ ടീമിലെ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക