Monday, 12 May - 2025

ട്രാഫിക് പിഴയിളവ് ആനുകൂല്യം അവസാനിച്ചു; സഊദി ട്രാഫിക് ഡയറക്ടറേറ്റ്

ജിദ്ദ: ട്രാഫിക് പിഴയിളവ് ആനുകൂല്യം അവസാനിച്ചതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഗതാഗത നിയമ ലംഘനങ്ങൾക്ക് നേരത്തെ ചുമത്തിയ പിഴകൾ ഇന്നു മുതൽ പൂർണ തോതിലായി മാറി. ജീവന്റെയും വസ്തുവകകളുടെയും സുരക്ഷ ഉറപ്പാക്കാക്കാൻ ഡ്രൈവർമാർ ഗതാഗത നിയമങ്ങൾ പാലിക്കുകയും നിയമ ലംഘനങ്ങൾ ഒഴിവാക്കുകയും ചെയ്യണമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ആഹ്വാനം ചെയ്തു.

2024 ഏപ്രിൽ 18ന് മുമ്പ് ചുമത്തിയ ട്രാഫിക് പിഴകളിലാണ് 50 ശതമാനം ഇളവ് അനുവദിച്ചിരുന്നത്. മുഴുവൻ പിഴകളും ഒന്നിച്ചോ ഓരോ നിയമ ലംഘനങ്ങൾക്കുമുള്ള പിഴകൾ പ്രത്യേകം പ്രത്യേകമായോ അടക്കാൻ സൗകര്യമുണ്ടായിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: