മുംബൈ: സഊദി അറേബ്യയിലേക്കുള്ള വിസ നടപടികൾ താല്‍ക്കാലികമായി നിര്‍ത്തിവച്ചു ഉംറ വിസകൾക്ക് പുറമെ ബിസിനസ്, കുടുംബ, സന്ദര്‍ശന വിസകള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്. ഇതിന്റെ ഭാഗമായി VFS കേന്ദ്രങ്ങൾ വിസ സ്റ്റാമ്പിങ് അപേക്ഷ സ്വീകരിക്കുന്നത് നോർത്തിവെച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടന സീസണ്‍ പൂര്‍ത്തിയായി ജൂണ്‍ പത്ത് വരെ വിലക്ക് തുടരും. വിസിറ്റിങ് വിസ സ്റ്റാമ്പിങ് നടപടികൾ ഇനി ഉണ്ടാകില്ലെന്ന് നാട്ടിലെ വിസ സ്റ്റാമ്പിങ് കേന്ദ്രമായ VFS അറിയിച്ചു. സഊദി അധികൃരുടെ ഭാഗത്ത് നിന്നുള്ള നിർദേശത്തെ തുടർന്നാണിത്
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഹജ്ജിനു ശേഷം ജൂൺ പത്തിന് ആയിരിക്കും ഇനി പുതിയ അപേക്ഷകൾ നൽകൂ. ബന്ധപ്പെട്ട വരിൽ നിന്ന് ലഭിച്ച അപ്‌ഡേറ്റ് അനുസരിച്ച്, സഊദി അറേബ്യയുടെ എംബസി/കോൺസുലേറ്റ് ഫാമിലി വിസിറ്റ് വിസ അപേക്ഷകൾ സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചതായി VFS അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ കുടുംബ സന്ദർശന അപേക്ഷകളും നിർത്തിവെച്ചിരിക്കുന്നതിനാൽ 17.04.2025-ന് തഷീർ വിസ സേവന കേന്ദ്രങ്ങളിലേക്ക് ആരും എത്തരുതെന്ന് VFS അഭ്യർത്ഥിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
എന്തുകൊണ്ടാണ് നിര്‍ത്തിവച്ചത്?
ഉംറ, വിസിറ്റ് വിസകളില്‍ സഊദിയില്‍ സന്ദര്‍ശിച്ച് ശരിയായ അനുമതിയില്ലാതെയും നിയമവിരുദ്ധമായും ഹജ്ജ് നിര്‍വഹിക്കുന്നത് തടയുക എന്നതാണ് ഈ തീരുമാനം ലക്ഷ്യമിടുന്നത്. ഔദ്യോഗിക ഹജ്ജ് രജിസ്‌ട്രേഷന്‍ പ്രക്രിയ ഒഴിവാക്കാന്‍ നിരവധി വിദേശ പൗരന്മാര്‍ ഉംറ/വിസിറ്റ് വിസകള്‍ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാരെ ഹജ്ജ് സീസണില്‍ അറസ്റ്റ് ചെയ്ത് നാടുകടത്തുന്നതും പതിവാണ്. അത്തരം ദുരുപയോഗം തിരക്കിനും സുരക്ഷാ അപകടങ്ങള്‍ക്കും കാരണമാകുന്നതിനാലാണ് പുതിയ നിയന്ത്രണം കൊണ്ടുവന്നത്.
2024 ലെ ഹജ്ജ് സീസണില്‍ 1000ത്തിലധികം തീര്‍ത്ഥാടകര്‍ക്കാണ് കടുത്ത ചൂടും തിരക്കും കാരണം ജീവന്‍ നഷ്ടപ്പെട്ടത്. ഹജ്ജ് ഇതര വിസകളില്‍ സഊദി അറേബ്യയില്‍ പ്രവേശിച്ച അനധികൃത സന്ദര്‍ശകരായിരുന്നു ഇവരില്‍ പലരും. വിസ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിലൂടെ അപകടസാധ്യതകള്‍ കുറയ്ക്കാനും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സുരക്ഷിതമായ തീര്‍ത്ഥാടന അനുഭവം ഉറപ്പാക്കാനും കഴിയും.
വിസ കാലാവധി കഴിഞ്ഞിട്ടും തങ്ങുകയോ ശരിയായ അനുമതിയില്ലാതെ ഹജ്ജ് ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ പ്രവേശന വിലക്ക് നേരിടേണ്ടിവരുമെന്ന് സഊദി ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സുരക്ഷിതമായ ഹജ്ജ് തീര്‍ത്ഥാടനം ഉറപ്പാക്കാന്‍ കര്‍ശനമായ വിസ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഏതൊക്കെ രാജ്യങ്ങളെ ബാധിക്കും ?
നേരത്തെ തന്നെ, സഊദി അറേബ്യ വിസകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിഞ്ഞ്. സസ്‌പെന്‍ഡ് ചെയ്ത ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇവയാണ്.
ഇന്ത്യ
പാകിസ്ഥാന്‍
ബംഗ്ലാദേശ്
ഈജിപ്ത്
ഇന്തോനേഷ്യ
ഇറാഖ്
നൈജീരിയ
ജോര്‍ദാന്‍
അള്‍ജീരിയ
സുഡാന്‍
എത്യോപ്യ
ടുണീഷ്യ
യമന്‍
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക