Monday, 28 April - 2025

ലോകബാങ്കിലെ സിറിയയുടെ കടങ്ങളെല്ലാം സഊദി ഏറ്റെടുത്തു

ഏകദേശം 15 മില്യണ്‍ യുഎസ് ഡോളര്‍ സഊദി അറേബ്യ ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

റിയാദ്: 2011 മുതല്‍ വര്‍ഷങ്ങളായി തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ തകര്‍ന്ന സിറിയെയ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ലോക ബാങ്കിന് സിറിയ നല്‍കാനുള്ള ഏകദേശം 15 മില്യണ്‍ യുഎസ് ഡോളര്‍ സഊദി അറേബ്യ ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. റോയിട്ടേഴ്സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം, പുനര്‍നിര്‍മ്മാണത്തിനായി ദശലക്ഷക്കണക്കിന് അന്താരാഷ്ട്ര സഹായം ഈ സംരംഭം വഴി ലഭിക്കുമെന്നും ബുദ്ധിമുട്ടുന്ന രാജ്യത്തെ പൊതുമേഖലയ്ക്ക് ആവശ്യമായ പിന്തുണ നല്‍കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

2024 ഡിസംബറില്‍ ബശ്ശാര്‍ അല്‍അസദിന്റെ ഭരണകൂടത്തെ പുറത്താക്കിയതിനുശേഷം സിറിയയ്ക്കായി സഊദി അറേബ്യ നടത്തുന്ന ആദ്യത്തെ നേരിട്ടുള്ള സാമ്പത്തിക സംരംഭമായിരിക്കും ഇത്. എന്നിരുന്നാലും ഈ സഹായത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സഊദി ധനകാര്യ മന്ത്രാലയത്തിന്റെ വക്താവ് ഈ നീക്കം സ്ഥിരീകരിക്കാന്‍ തയ്യാറായില്ല. ‘ഊഹാപോഹങ്ങളെക്കുറിച്ച് ഞങ്ങള്‍ അഭിപ്രായം പറയുന്നില്ല, പക്ഷേ അവ ഔദ്യോഗികമാകുമ്പോള്‍ ഞങ്ങള്‍ അതേക്കുറിച്ച് പ്രഖ്യാപിക്കും’ എന്ന് അദ്ദേഹം റോയിട്ടേഴ്സിനോട് പറഞ്ഞു.

സഊദി സര്‍ക്കാരിന്റെ മാധ്യമ ഓഫീസോ, ലോക ബാങ്കോ, സിറിയന്‍ ഉദ്യോഗസ്ഥരോ ഇതേക്കുറിച്ചുള്ള ചേദ്യങ്ങളോട് പ്രതികരിച്ചിട്ടില്ല. മുന്‍ സിറിയന്‍ ഭരണകൂടത്തിനു മേലുള്ള യുഎസ് ഉപരോധം കാരണം നിര്‍ത്തിവച്ച പൊതുമേഖലക്ക് ധനസഹായം നല്‍കാനുള്ള ഖത്തര്‍ നിര്‍ദ്ദേശം ഉള്‍പ്പെടെയുള്ള മുന്‍ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന്, സിറിയയ്ക്കുള്ള വ്യക്തമായ ഗള്‍ഫ് പിന്തുണയുടെ തുടക്കമായാണ് ഈ നീക്കം അടിവരയിടുന്നത്.

സിറിയയിലെ വൈദ്യുതി വിതരണം മെച്ചപ്പെടുത്തുന്നതിനായി ജോര്‍ദാന്‍ വഴി ഗ്യാസ് വിതരണം ചെയ്യാനുള്ള പദ്ധതി മാര്‍ച്ചില്‍ ഖത്തര്‍ പ്രഖ്യാപിച്ചിരുന്നു. ഈ നീക്കത്തിന് യുഎസ് അംഗീകാരം നല്‍കിയിരുന്നു. തിങ്കളാഴ്ച ലോകബാങ്ക് പ്രതിനിധി സംഘവും സിറിയന്‍ ധനമന്ത്രി മുഹമ്മദ് യാസര്‍ ബാര്‍ണിയയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയെ തുടര്‍ന്നാണ് ഈ വാര്‍ത്ത പുറത്തുവന്നത്.

ലോക ബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും വാര്‍ഷിക വസന്തകാല യോഗങ്ങളില്‍ പങ്കെടുക്കാന്‍ സിറിയ ഈ മാസം അവസാനം വാഷിംഗ്ടണിലേക്ക് ഒരു ഉന്നതതല പ്രതിനിധി സംഘത്തെ അയയ്ക്കും. മരവിപ്പിച്ച വിദേശ ആസ്തികള്‍ ഉപയോഗിച്ച് സിറിയ മുമ്പ് കടങ്ങള്‍ തീര്‍ക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കടുത്ത വിദേശ കറന്‍സി ക്ഷാമം കാരണം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

ജനുവരിയില്‍ അധികാരമേറ്റ ശേഷം ഇടക്കാല സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ഷാറ ആദ്യമായി സന്ദര്‍ശിച്ച രാജ്യം സഊദി അറേബ്യയാണെന്നതും ഇതിനോട് ചേര്‍ത്തുവായിക്കണം. 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: