Monday, 28 April - 2025

സോഷ്യൽ മീഡിയയിൽ വ്യാജ ഹജ്ജ് പ്രചാരണ പരസ്യങ്ങൾ പോസ്റ്റ് ചെയ്തു; മക്കയിൽ ഒരാൾ അറസ്റ്റിൽ

മക്ക: സോഷ്യൽ മീഡിയയിൽ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഹജ്ജ് പ്രചാരണ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിന് മക്ക മേഖല പോലീസ് ഒരു സൗദി പൗരനെ അറസ്റ്റ് ചെയ്തു. പുണ്യസ്ഥലങ്ങൾക്കുള്ളിൽ തീർഥാടകർക്ക് വഞ്ചന നടത്തുക എന്ന ഉദ്ദേശ്യത്തോടെ താമസവും ഗതാഗതവും വാഗ്ദാനം ചെയ്യുന്നതും പരസ്യത്തിൽ ഉൾപ്പെടുത്തിയിരുന്നു. ആവശ്യമായ നിയമനടപടി സ്വീകരിച്ച ശേഷം പൗരനെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.

ഹജ്ജ് ചട്ടങ്ങളും നിർദ്ദേശങ്ങളും പാലിക്കാനും ഏതെങ്കിലും നിയമലംഘനങ്ങൾ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ 911 എന്ന നമ്പറിലും രാജ്യത്തുടനീളമുള്ള മറ്റ് പ്രദേശങ്ങളിലെ 999 എന്ന നമ്പറിലും വിളിച്ച് റിപ്പോർട്ട് ചെയ്യാനും പൊതു സുരക്ഷാ വിഭാഗം പൗരന്മാരോടും പ്രവാസികളോടും ആവശ്യപ്പെട്ടു.

Most Popular

error: