മക്ക: റമദാനിൽ മക്ക ഹറമിൽ തീർത്ഥാടകരുടെയും പ്രാർത്ഥനക്കെത്തുന്നവരുടെയും ആവശ്യങ്ങൾക്കായി 20,000 സംസം വാട്ടർ കണ്ടെയ്നറുകൾ ഇതുവരെ വിതരണം ചെയ്തതായി അധികൃതർ അറിയിച്ചു. സംസം ജല സൗകര്യങ്ങൾ ഉപയോഗിക്കുമ്പോൾ ആവശ്യമായ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും സന്ദർശകരോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്ലാസ്റ്റിക് കപ്പുകൾ നിക്ഷേപിക്കാൻ നിയുക്തമാക്കിയിട്ടുള്ള ഇടങ്ങളിൽ കൃത്യമായി നിക്ഷേപിക്കണമെന്നും ശുചിത്വം നിലനിർത്തുന്നതിനായി സംസം വെള്ളം സൂക്ഷിച്ചിരിക്കുന്ന കണ്ടെയ്നറുകൾ തുറക്കാൻ ശ്രമിക്കരുതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. കൂടാതെ വിവിധയിടങ്ങളിലായി വിശ്വാസികൾക്ക് വുദു സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സംസം വെള്ളം കുടിക്കാൻ മാത്രമായി ഉപയോഗിക്കണമെന്നും വുദു സൗകര്യങ്ങൾ കൃത്യമായി പ്രയോജനപ്പെടുത്തണമെന്നും അധികൃതർ വ്യക്തമാക്കി.