തിരുവനന്തപുരം വെഞ്ഞാറംമൂട്ടിൽ അരുംകൊലക്ക് ഇരയായ അഞ്ചുപേർക്ക് വിട നൽകി നാട്. എല്ലാവരുടേയും മൃതദേഹം ഖബറടക്കി. ഫർസാനയെ ചിറയിൻകീഴ് മസ്ജിദിലും മറ്റ് നാല് പേരെ പാങ്ങോട് ജുമാമസ്ജിദിലാണ് സംസ്കരിച്ചത്. കൊലയാളി അഫാന്റെ അനുജൻ അഹ്സാൻ ഉൾപ്പെടെയുള്ളവരുടെ പൊതുദർശനത്തിൽ വൈകാരികാരിക രംഗങ്ങളാണ് ഉണ്ടായത്.
അതേസമയം, വർഷോപ്പിലേക്ക് പോകണം എന്ന് പറഞ്ഞാണ് അഫാൻ ഓട്ടോറിക്ഷയിൽ കയറിയതെന്ന് വെഞ്ഞാറംമൂട് കൊലക്കേസിലെ പ്രധാനസാക്ഷിയായ ഓട്ടോ ഡ്രൈവർ ശ്രീജിത്ത് പറഞ്ഞു. കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊലയുടെ കാരണം ഇപ്പോളും അവ്യക്തമായി തുടരുകയാണ്. പ്രതി ലഹരി ഉപയോഗിച്ചെന്നനിഗമനത്തിലാണ് അന്വേഷണസംഘം. സാമ്പത്തിക പ്രശ്നങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന. ഗുരുതരാവസ്ഥയിൽ കഴിയുന്ന കൊലപാതകിയുടെ അമ്മയുടെ മൊഴി കേസിൽ നിർണായകമാണ്. പ്രതിയുടെ മാനസികനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
