‘എങ്ങോട്ടെങ്കിലും പോകാം’: മകന്റെ സുഹൃത്തായ പതിനാലുകാരനൊപ്പം നാടുവിട്ട് വീട്ടമ്മ; തട്ടിക്കൊണ്ടുപോയതിനു കേസ്

0
3246

പാലക്കാട്: മകന്റെ സുഹൃത്തായ പതിനാലുകാരനെ വീട്ടമ്മ തട്ടിക്കൊണ്ടു പോയെന്നു പരാതി. പാലക്കാട് ആലത്തൂരിലെ കുതിരപ്പാറ സ്വദേശിനിയാണ് പതിനൊന്നുകാരനായ മകന്റെ കൂട്ടുകാരനോടൊപ്പം നാടുവിട്ടത്. പരീക്ഷയ്ക്കു സ്കൂളിൽ പോയ കുട്ടി ഏറെ വൈകിയിട്ടും വീട്ടിലെത്താതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ ആലത്തൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പൊലീസിന്റെ അന്വേഷണത്തിലാണ് കുട്ടി യുവതിക്കൊപ്പമുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന്, പാലക്കാട്ടുനിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാലക്കാട്ടെത്തിച്ച കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു.

എങ്ങോട്ടെങ്കിലും പോകാമെന്നു കുട്ടിയാണ് യുവതിയോടു പറഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്. പോക്സോ നിയമപ്രകാരം ആവശ്യമെങ്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

വീട്ടമ്മയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ എറണാകുളം ഭാഗത്തേക്ക് ഇവർ യാത്ര ചെയ്യുന്നതായി മനസ്സിലാക്കി. എറണാകുളത്ത് ബസ്സിറങ്ങിയപ്പോൾ തന്നെ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. വീട്ടമ്മ തൃശൂരിലും എറണാകുളത്തും സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു.

കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തന്നോടൊപ്പം വന്നതെന്നാണ് യുവതിയുടെ മൊഴി. എന്നാൽ, പ്രായപൂർത്തിയാകാത്ത കുട്ടിയെ രക്ഷിതാക്കളുടെ സമ്മതമില്ലാതെ കൂട്ടിക്കൊണ്ടുപോയതിനാൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരായ അതിക്രമം തടയുന്ന നിയമ പ്രകാരം (പോക്‌സോ) ഇവർക്കെതിരെ കേസെടുക്കുകയായിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക