പാലക്കാട് മണ്ഡലത്തില്‍ വോട്ടിന് വേണ്ടി ബിജെപി പണം വിതരണം ചെയ്തെന്ന് ആരോപണം. ബിജെപിക്കെതിരെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്. കണ്ണാടി തരുവക്കുറുശിയിലാണ് ബിജെപി പ്രവർത്തകർ എത്തിയത്.
പാലക്കാട്ടെ ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രന് ഒപ്പം എത്തിയ പ്രവർത്തകര്‍ വയോധികയ്ക്ക് പണം കൈമാറുന്ന ദൃശ്യമാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. വയോധികയെ മാറ്റി നിര്‍ത്തി കയ്യില്‍ പണം വച്ചുകൊടുക്കുന്നതും പിന്നാലെ തിരിച്ച് പോകുന്നതുമാണ്. ദൃശ്യങ്ങളിലുള്ളത്.
പിന്നാലെ ശോഭാ സുരേന്ദ്രനും ദൃശ്യങ്ങള്‍ പകര്‍ത്തിയ യുഡിഎഫ് പ്രവർത്തകരുമായി തർക്കമുണ്ടാകുന്നതും വിഡിയോയിലുണ്ട്. തന്റെ ദൃശ്യങ്ങൾ പകർത്തരുതെന്ന് ശോഭാ സുരേന്ദ്രൻ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. അടിച്ച് കരണക്കുറ്റി പൊട്ടിക്കുമെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രവര്‍ത്തകരോട് ശോഭ പറയുന്നു.
