സഊദിയിൽ ശനിയാഴ്ച നോമ്പ് ആരംഭിക്കുമെന്ന് നിഗമനം

0
2108

ജിദ്ദ: ഗോളശാസ്ത്രപരമായി സഊദിയില്‍ റമദാന്‍ മാസത്തിന് മാര്‍ച്ച് ഒന്ന് ശനിയാഴ്ച തുടക്കമാകുമെന്ന് ഗോളശാസ്ത്ര വിദഗ്ധന്‍ ഖാലിദ് അല്‍സആഖ് പറഞ്ഞു. മാര്‍ച്ച് 29 ന് ശനിയാഴ്ച റമദാന്‍ അവസാനിക്കും. മാര്‍ച്ച് 30 ന് ഞായറാഴ്ച പെരുന്നാള്‍ ആയിരിക്കും. ഗോളശാസ്ത്രപരമായി ഇത്തവണ റമദാനില്‍ 29 ദിവസങ്ങളാണുണ്ടാവുക.

അതേസമയം, സഊദിയില്‍ റമദാൻ, പെരുന്നാൾ എന്നിവയെല്ലാം മാസപിറവി അടിസ്ഥാനത്തിൽ ആണ് നിശ്ചയിക്കപ്പെടുക. മാസപ്പിറവി ദർശിക്കാൻ സുപ്രീം കോടതി ആഹ്വാനം ചെയ്യാറുണ്ട്. മാസപ്പിറവി ദര്‍ശിച്ച് വ്രതാരംഭത്തിന് തുടക്കമാകുന്നത് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അറിയിപ്പ് കാത്തിരിക്കണമെന്ന് ഖാലിദ് അല്‍സആഖ് ആഹ്വാനം ചെയ്തു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക