ഇഷ്യു ചെയ്ത മൾട്ടിഫാമിലി വിസ ഇപ്പോഴും സ്റ്റാമ്പ് ചെയ്യുന്നു, മാറ്റമില്ലാതെ VFS സ്റ്റാമ്പിങ്ങ്

0
2515

സഊദിയിലേക്കുള്ള എല്ലാ വിസകളും ഇപ്പോൾ ഒരു മാസത്തേക്ക് മാത്രം

റിയാദ്: സഊദി മൾട്ടിപ്പിൾ ഫാമിലി വിസിറ്റിങ് വിസ അപ്ലിക്കേഷൻ ലഭ്യമാകാത്തത് മലയാളികൾ ഉൾപ്പെടെ പ്രവാസികൾക്ക് നിരാശ സമ്മാനിക്കുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇന്ത്യക്കാർ ഉൾപ്പെടെ ഏതാനും രാജ്യക്കാർക്ക് മൾട്ടിപ്പിൽ എൻട്രി ഫാമിലി വിസ അപ്ലിക്കേഷൻ നൽകാൻ സാധിക്കാതെ വന്നത്. നിലവിൽ സിംഗിൾ എൻട്രി വിസ അപ്ലിക്കേഷൻ മാത്രമാണ് നൽകാൻ കഴിയുന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അതേസമയം, നേരത്തെ സഊദിയിൽ നിന്ന് ഇഷ്യു ചെയ്ത മൾട്ടിപ്പിൾ വിസ VFS വഴി സ്റ്റാമ്പ് ചെയ്തു കിട്ടുന്നുണ്ട്. VFS ഓഫീസുകൾ ഇത്തരം വിസകൾ സ്വീകരിച്ച് സ്റ്റാമ്പിങ് നടപടികൾ പൂർത്തീകരിച്ചു നൽകുന്നുണ്ട്. സഊദി മോഫയിൽ നിന്ന് ലഭിച്ച വിസകൾ ഇന്നും ഇന്നലെയുമായി മൾട്ടിപ്പിൾ വിസ സ്റ്റാമ്പ് ചെയ്ത് ലഭിച്ചതായി പ്രവാസി കുടുംബങ്ങൾ മലയാളം പ്രസ്സ് ഓൺലൈനുമായി പങ്ക് വെച്ചു. അതിനിടെ, ഇഷ്യു ചെയ്ത മൾട്ടിപ്പിൾ വിസകൾ സ്റ്റാമ്പ് ചെയ്ത് ലഭിക്കുന്നില്ല എന്ന ചില പ്രചരണം നടക്കുന്നുണ്ട്. ഇത് വാസ്തവ വിരുദ്ധമാണെന്നാണ് അനുഭവങ്ങൾ വ്യക്തമാക്കുന്നത്.

സ്റ്റാമ്പിങ് കഴിഞ്ഞ് ലഭിച്ച ഫാമിലി മൾട്ടി സന്ദർശക വിസ

നിലവിൽ സഊദിയിലേക്കുള്ള എല്ലാ സന്ദർശക വിസകളും ഇപ്പോൾ ഒരു മാസം കാലാധിയിൽ മാത്രമാണ് ലഭിക്കുന്നത്. ഫാമിലി വിസിറ്റിംഗ് വിസ കൂടാതെ, ബിസിനസ്സ്, ടൂറിസം വിസകളും ഒരു മാസം കാലാവധിയിൽ മാത്രമാണ് ലഭിക്കുന്നത്. അതിൽ തന്നെ പലതും സിംഗിൾ എൻട്രി മാത്രവുമാണ്.

കുടുംബങ്ങളെ സഊദിയിലേക്ക് കൊണ്ട് വരുന്നതിനായി ആപ്ലിക്കേഷൻ നൽകാൻ ശ്രമിച്ചവർക്ക് ഇപ്പോൾ മൾട്ടി വിസ ഓപ്ഷൻ ലഭ്യമാകുന്നില്ല എന്നത് നിരാശയാണ് സമ്മാനിക്കുന്നത്. പകരം സിംഗിൾ എൻട്രി വിസ ഓപ്ഷൻ മാത്രമാണ് ലഭിക്കുന്നത്. ഇതോടെ അവധി ആഘോഷിക്കാനായും മറ്റും കുടുംബങ്ങളെ സഊദിയിലേക്ക് കൊണ്ട് വരുന്നതിനായി ഒരുങ്ങിയവർക്ക് നിരാശയായി. നേരത്തെ, മൾട്ടിപ്പിൽ ഫാമിലി ലഭിക്കുന്നതിനാൽ പ്രവാസികൾക്ക് ഏറെ ആശ്വാസമായിരുന്നു. അതാണ് ഇപ്പോൾ സിംഗിൾ എൻട്രി മാത്രമായത്.

എത്യോപ്പ്യ, ജോർദാൻ, ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അൾജീരിയ, സുഡാൻ, ഇറാക്ക്, മൊറോക്കോ, യെമൻ, ഇന്തോനേഷ്യ, തുനീഷ്യ, ഈജിപ്ത് നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ വിദേശികൾക്ക് ഒരു വർഷത്തേക്ക് അനുവദിച്ചിരുന്ന മൾട്ടിപ്പിൾ എൻട്രി ഫാമിലി വിസിറ്റ് വിസയാണ് ഇപ്പോൾ നിർത്തി വെച്ചിരിക്കുന്നത്. ഹജ്ജിനു മുന്നോടിയായി ആണ് മൾട്ടി വിസകൾ നിർത്തി വെച്ചതെന്ന പ്രചാരണവും നടക്കുന്നുണ്ട്. എന്നാൽ, ഇത്തരം ഒരു കാര്യത്തിലും യാതൊരു വിധ വ്യക്തതയും നിലവിലില്ല എന്നതാണ് വാസ്തവം. ഹജ്ജിനു മുന്നോടി ആയിട്ടാണെങ്കിൽ സിംഗിൾ എൻട്രി ഉൾപ്പെടെ മുഴുവൻ വിസയും നിര്ത്തിവെക്കുകയാണ് വേണ്ടതെന്ന ചോദ്യവും ഉയരുന്നുണ്ട്.

സിംഗിൾ എൻട്രി വിസ, VFS സ്റ്റാമ്പിങ്, നിലവിൽ സഊദിയിൽ ഉള്ള മൾട്ടി വിസക്കാർ എന്നീ കാര്യങ്ങൾ വിശദമായി അറിയാൻ താഴെയുള്ള ലിങ്ക് വായിക്കുക 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക