സിംഗിൾ എൻട്രി വിസ, VFS സ്റ്റാമ്പിങ്, നിലവിൽ സഊദിയിൽ ഉള്ള മൾട്ടി വിസക്കാർ
റിയാദ്: സഊദി മൾട്ടിപ്പിൾ ഫാമിലി വിസിറ്റിങ് വിസ അപ്ലിക്കേഷൻ ലഭ്യമാകാത്തത് മലയാളികൾ ഉൾപ്പെടെ പ്രവാസികൾക്ക് നിരാശ സമ്മാനിക്കുകയാണ്. കഴിഞ്ഞയാഴ്ച മുതലാണ് ഇന്ത്യക്കാർക്ക് മൾട്ടിപ്പിൾ എൻട്രി ഫാമിലി വിസ അപ്ലിക്കേഷൻ നൽകാൻ സാധിക്കാതെ വന്നത്. മലയാളം പ്രസ്സ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇത് ടെക്നിക്കൽ പ്രശ്നം ആണെന്നും റിപ്പോർട്ട് വ്യാജമാണെന്നും ചിലർ പ്രചരണം നടത്തിയെങ്കിലും ഇപ്പോൾ മലയാളം പ്രസ്സ് റിപ്പോർട്ട് ശരി വെക്കുന്ന നിലയിലാണ് കാര്യങ്ങൾ. നിലവിൽ സിംഗിൾ എൻട്രി വിസ അപ്ലിക്കേഷൻ മാത്രമാണ് നൽകാൻ കഴിയുന്നത്. അതായത് സഊദിയിലേക്ക് നിലവിൽ ഫാമിലികളെ കൊണ്ട് വരാനാകുക സിംഗിൾ എൻട്രി വിസകളിൽ മാത്രമാണ്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കുടുംബങ്ങളെ സഊദിയിലേക്ക് കൊണ്ട് വരുന്നതിനായി ആപ്ലിക്കേഷൻ നൽകാൻ ശ്രമിച്ചവർക്ക് നിലവിൽ മൾട്ടി വിസ ഓപ്ഷൻ ലഭ്യമാകുന്നില്ല. പകരം ഒരു മാസം കാവധിയുള്ള സിംഗിൾ എൻട്രി വിസ ഓപ്ഷൻ മാത്രമാണ് ലഭിക്കുന്നത്.
സിംഗിൾ എൻട്രി വിസ
നിലവിൽ മുപ്പത് ദിവസം കാലാവധിയുള്ള വിസക്കാണ് മോഫയിൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നുള്ളൂ. ഈ വിസ സ്റ്റാമ്പ് ചെയ്ത് സഊദി യിൽ ഇറങ്ങിയാൽ 30 ദിവസം കാലാവധി മാത്രമാണ് ലഭിക്കുക. എന്നാൽ, ഇത് ഓരോ മാസവും പുതുക്കാനാകും. സഊദിക്ക് പുറത്ത് പോകാതെ തന്നെ ഇത് പുതുക്കാൻ സാധിക്കും. പുറത്ത് പോയാൽ ഈ വിസയുടെ സാധുത അവസാനിക്കും. അതായത് ഒരിക്കൽ ഈ വിസയുമായി സഊദിയിൽ ഇറങ്ങിയാൽ വീണ്ടും സഊദിയിലേക്ക് തന്നെ വരണമെങ്കിൽ പുതിയ വിസ ഇഷ്യു ചെയ്യണം എന്നർത്ഥം. 30 ദിവസം കഴിഞു പുതുക്കാൻ ഒരുങ്ങുന്നുവർക്ക് 100 റിയാൽ ഫീസും ഇൻഷുറൻസും എടുത്ത് അബ്ഷിർ വഴി പുതുക്കാം. ഇങ്ങനെ ഓരോ മാസവും ചെയ്യേണ്ടി വരും.
VFS സ്റ്റാമ്പിങ്
നിലവിൽ മൾട്ടി എൻട്രി വിസ സഊദി നൽകാതായതോടെ നേരത്തെ എടുത്തു വെച്ച വിസകളിൽ സഊദിയിൽ വരാൻ പറ്റുമോ എന്ന് നിരവധി പേർ ചോദിക്കുന്നുണ്ട്. എന്നാൽ, കൈവശം ഉള്ള മൾട്ടി വിസ VFS ൽ പോയി സ്റ്റാമ്പ് ചെയ്യുന്നതിനോ, സ്റ്റാമ്പ് ചെയ്ത് കിട്ടിയ വിസ ഉപയോഗിച്ച് സഊദിയിൽ വരുന്നതിനോ നിലവിൽ തടസങ്ങൾ ഇല്ല. നിലവിൽ VFS വഴി നേരത്തെ എടുത്ത് വെച്ച വിസ സ്റ്റാമ്പ് ചെയ്ത് കുടുംബങ്ങൾ മടങ്ങുന്നുണ്ട്.
നിലവിൽ സഊദിയിൽ ഉള്ള മൾട്ടി വിസക്കാർ
നിലവിൽ സഊദിയിൽ ഉള്ള ഫാമിലി മൾട്ടി വിസക്കാർക്ക് നേരത്തെ ഉള്ള അതെ സേവനങ്ങൾ തന്നെ ലഭിക്കും എന്നാണ് അനുഭവത്തിലൂടെ വ്യക്തമാകുന്നുന്നത്. നിലവിൽ ആദ്യ മൂന്ന് മാസംൽ ശേഷം ഓൺലൈൻ വഴിയും പിന്നേ ബഹറിൻ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽ പോയി മടങ്ങിയും വിസ പുതുക്കുന്നത് തുടരുന്നുണ്ട്. അതിനു ഇത് വരെ തടസങ്ങൾ ഉണ്ടായിട്ടില്ല.
ഏതായാലും പുതിയ നടപടി അവധി ആഘോഷിക്കാനായും മറ്റും കുടുംബങ്ങളെ സഊദിയിലേക്ക് കൊണ്ട് വരുന്നതിനായി ഒരുങ്ങിയവർക്ക് നിരാശ നൽകുന്നതാണ്. നേരത്തെ, മൾട്ടിപ്പിൽ ഫാമിലി ലഭിക്കുന്നതിനാൽ പ്രവാസികൾക്ക് ഏറെ ആശ്വാസമായിരുന്നു. അതാണ് ഇപ്പോൾ സിംഗിൾ എൻട്രി മാത്രമായത്.
നിലവിൽ അക്ഷിക്കുമ്പോൾ കാണിക്കുന്നത് സിംഗിൾ എൻട്രി മാത്രമാണ്. അതിനിടെ, ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങൾക്ക് സഊദി അറേബ്യ മൾട്ടിപ്പിൾ എൻട്രി ഫാമിലി വിസിറ്റ് വിസ ലഭിക്കുന്നില്ല എന്ന് റിപ്പോർട്ടുകളുണ്ട്. എത്യോപ്പ്യ, ജോർദാൻ, ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അൾജീരിയ, സുഡാൻ, ഇറാക്ക്, മൊറോക്കോ, യെമൻ, ഇന്തോനേഷ്യ, തുനീഷ്യ, ഈജിപ്ത് നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ വിദേശികൾക്ക് ഒരു വർഷത്തേക്ക് അനുവദിച്ചിരുന്ന മൾട്ടിപ്പിൾ എൻട്രി ഫാമിലി വിസിറ്റ് വിസയാണ് ഇപ്പോൾ ലഭിക്കാതിരിക്കുന്നത്.
നാട്ടിൽ വേനലവധിക്ക് സഊദിയിലേക്ക് വരാനിരിക്കുന്ന കുടുംബങ്ങൾ വാർത്ത കണ്ട് ആശങ്കയറിയിക്കുന്നുണ്ട്. എന്നാൽ, മൾട്ടിപ്പിൾ എൻട്രി വിസ ലഭ്യാകുന്നില്ല എന്നത് യാഥാർഥ്യമാണ്. അതേസമയം, സിംഗിൾ എൻട്രി വിസ ലഭ്യമാണ് ഇത് ഉപയോഗപ്പെടുത്തി സഊട്യിലേക്ക് കുടുംബങ്ങളെ കൊണ്ട് വരാവുന്നതാണ്. നിലവിൽ അതിന് ഒരു തടസങ്ങളും ഇല്ല.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക