ഉംറ വിസക്കാർക്കുള്ള വാക്സിനേഷൻ തീരുമാനം പിൻവലിച്ചു

0
3017

ജിദ്ദ: വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന ഉംറ തീർത്ഥാടകർ നിർബന്ധമായും വാക്സിനേഷൻ സ്വീകരിച്ചിരിക്കണമെന്ന നിയമം പിൻവലിച്ചു. ഫെബ്രുവരി 10 മുതൽ പ്രാബല്യത്തിൽ വരുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതാണ് ഇപ്പോൾ പിൻവലിച്ചത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇത് സംബന്ധിച്ച് സഊദി സിവിൽ ഏവിയേഷൻ അതോറിറ്റി (GACA)  വിമാന കമ്പനികൾക്ക് സർക്കുലർ അയച്ചു. സ്വകാര്യ വിമാന കമ്പനികൾ ഉൾപ്പെടെ സഊദിയിലേക്ക് സർവ്വീസ് നടത്തുന്ന എല്ലാ വിമാന കമ്പനികൾക്കും ഇത് ബാധകമാണന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ജനുവരി 7 ന് ഗാക്ക പുറത്തിറക്കയ 2/15597 നമ്പർ സർക്കുലറിലാണ് സഊദിയിലേക്ക് വരുന്ന എല്ലാ ഉംറ തീർഥാടകരും Neisseria Meningitidis വാക്സിൻ എടുക്കണമെന്ന് അറിയിച്ചിരുന്നത്.

ഓരോ രാജ്യത്ത് നിന്നും യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ തീർഥാടകരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകിയിരുന്നു.

ഉംറ വിസക്കാർ, അല്ലെങ്കിൽ മറ്റേതെങ്കിലും വിസയിൽ ഉംറ ഉദ്ദേശിക്കുന്നവർ, ക്വാഡ്രിവാലൻ്റ് നെയ്‌സെരിയ മെനിഞ്ചൈറ്റിസ് വാക്സിൻ ( പോളിസാക്രറൈഡ് അല്ലെങ്കിൽ സംയോജിത തരം) ഉപയോഗിച്ച് വാക്സിനേഷൻ സ്വീകരിച്ചിട്ടുണ്ടെന്ന് വിമാനകമ്പനികൾ ഉറപ്പാക്കണമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. പുതിയ നിർദേശത്തോടെ വാക്സിൻ ഇല്ലാതെ തന്നെ സഊദിയിലേക്ക് ഉംറക്കാർക്ക് വരാനാകും.

https://twitter.com/insharifain/status/1887475272124895516?t=DHhzyUKAfcXAZ_KhRGaEGw&s=19

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക