ജിദ്ദ: ഹൃസ്സ്വ സന്ദർശനത്തിനായി മക്കയിൽ എത്തിച്ചേർന്ന കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡന്റും കല്പറ്റ എംഎൽഎയുമായ അഡ്വ: ടി സിദ്ധീഖിന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മക്കാ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ജിദ്ദ എയർപോർട്ടിൽ വച്ച് സ്വീകരണം നൽകി.
ഐഒസി സീനിയർ നേതാക്കളായ ഷാനിയാസ് കുന്നിക്കോട്, ഹാരിസ് മണ്ണാർക്കാട്, സാക്കിർ കൊടുവള്ളി, മക്കാ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നിസാം മണ്ണിൽ കായംകുളം, നൗഷാദ് തൊടുപുഴ, റഫീഖ് വരന്തരപ്പിള്ളി, നഹാസ് കുന്നിക്കോട് തുടങ്ങിയവർ സ്വീകരണത്തിൽ പങ്കെടുത്തു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക