Friday, 14 February - 2025

സഊദി മൾട്ടിപ്പിൾ ഫാമിലി വിസിറ്റിങ് വിസ അപ്ലിക്കേഷൻ ലഭ്യമല്ല, ലഭിക്കുന്നത് സിംഗിൾ എൻട്രി മാത്രം

റിയാദ്: സഊദി മൾട്ടിപ്പിൾ ഫാമിലി വിസിറ്റിങ് വിസ അപ്ലിക്കേഷൻ ലഭ്യമാകാത്തത് മലയാളികൾ ഉൾപ്പെടെ പ്രവാസികൾക്ക് നിരാശ സമ്മാനിക്കുന്നു. ഇന്ന് വൈകീട്ടോടെയാണ് ഇന്ത്യക്കാർക്ക് മൾട്ടിപ്പിൽ എൻട്രി ഫാമിലി വിസ അപ്ലിക്കേഷൻ നൽകാൻ സാധിക്കാതെ വന്നത്. നിലവിൽ സിംഗിൾ എൻട്രി വിസ അപ്ലിക്കേഷൻ മാത്രമാണ് നൽകാൻ കഴിയുന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കുടുംബങ്ങളെ സഊദിയിലേക്ക് കൊണ്ട് വരുന്നതിനായി ആപ്ലിക്കേഷൻ നൽകാൻ ശ്രമിച്ചവർക്ക് ഇന്ന് വൈകീട്ടോടെ ഈ മൾട്ടി വിസ ഓപ്ഷൻ ലഭ്യമാകുന്നില്ല. പകരം സിംഗിൾ എൻട്രി വിസ ഓപ്ഷൻ മാത്രമാണ് ലഭിക്കുന്നത്. ഇതോടെ അവധി ആഘോഷിക്കാനായും മറ്റും കുടുംബങ്ങളെ സഊദിയിലേക്ക് കൊണ്ട് വരുന്നതിനായി ഒരുങ്ങിയവർക്ക് നിരാശയായി. നേരത്തെ, മൾട്ടിപ്പിൽ ഫാമിലി ലഭിക്കുന്നതിനാൽ പ്രവാസികൾക്ക് ഏറെ ആശ്വാസമായിരുന്നു. അതാണ് ഇപ്പോൾ സിംഗിൾ എൻട്രി മാത്രമായത്.

നിലവിൽ അക്ഷിക്കുമ്പോൾ കാണിക്കുന്നത് സിംഗിൾ എൻട്രി മാത്രം

എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക റിപ്പോർട്ടുകളോ വിശദീകരണങ്ങളോ സഊദി അധികൃതരുടെ ഭാഗത്ത് നിന്ന് ലഭ്യമായിട്ടില്ല. ഇന്ത്യക്കാർക്ക് മൾട്ടി എൻട്രി ഫാമിലി വിസ സംവിധാനം പൂർണ്ണമായും നിർത്തി വെച്ചതാണോ താത്കാലികമായി നിർത്തി വെച്ചതാണോ അതോ ടെക്നിക്കൽ പ്രശ്നം ആണോ എന്നൊന്നും വ്യക്തമല്ല. നിലവിൽ മൾട്ടി എൻട്രി ഫാമിലി വിസ ലഭിക്കുന്നില്ല എന്ന് മാത്രമാണ് ഇപ്പോൾ പറയാകുന്നത്.

അതിനിടെ, ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങൾക്ക് സഊദി അറേബ്യ മൾട്ടിപ്പിൾ എൻട്രി ഫാമിലി വിസിറ്റ് വിസ നിർത്തിയതായി പ്രചരണം നടക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച പോസ്റ്റർ പ്രചരിക്കുന്നത്. ചില ട്രാവൽസ് ഏജൻസികളാണ് ഇങ്ങനെ ഒരു പോസ്റ്റർ പ്രചരിപ്പിച്ചത്. എന്നാൽ ഇത്തരത്തിലുള്ള യാതൊറു അറിയിപ്പുകളും സഊദി ജവാസാത്തിൽ നിന്നോ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നോ ഔദ്യോഗികമായി പുറത്തിറങ്ങിയിട്ടില്ല.

എത്യോപ്പ്യ, ജോർദാൻ, ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അൾജീരിയ, സുഡാൻ, ഇറാക്ക്, മൊറോക്കോ, യെമൻ, ഇന്തോനേഷ്യ, തുനീഷ്യ, ഈജിപ്ത് നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ വിദേശികൾക്ക് ഒരു വർഷത്തേക്ക് അനുവദിച്ചിരുന്ന മൾട്ടിപ്പിൾ എൻട്രി ഫാമിലി വിസിറ്റ് വിസ താൽക്കാലികമായി നിറുത്തിവെച്ചതായാണ് പോസ്റ്ററുകളിൽ പറയുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും പ്രചരിക്കുന്ന പോസ്റ്ററിലെ വിവരം കൃത്യമാണോ എന്നറിയാൻ പ്രവാസികൾ ട്രാവൽ ഏജൻസികളുമായും മാധ്യമ സ്ഥാപനങ്ങളുമായും ബന്ധപ്പെടുകയാണ്. ഇംഗ്ലീഷിൽ കൂടി പോസ്റ്റർ പ്രചരിക്കുന്നതിനാൽ മറ്റു രാജ്യങ്ങളിലുള്ളവരും ആശങ്കയിലാണ്.

നാട്ടിൽ വേനലവധിക്ക് സഊദിയിലേക്ക് വരാനിരിക്കുന്ന കുടുംബങ്ങൾ വാർത്ത കണ്ട് ആശങ്കയറിയിക്കുന്നുണ്ട്. എന്നാൽ, മൾട്ടിപ്പിൾ എൻട്രി വിസ ലഭ്യാകുന്നില്ല എന്നത് യാഥാർഥ്യമാണ്. അതേസമയം, സിംഗിൾ എൻട്രി വിസ ലഭ്യമാണ്. നിലവിൽ മൾട്ടി ഫാമിലി വിസ ലഭിച്ചവർക്ക് വിസ സ്റ്റാമ്പിങ് നടനന്നേക്കുമെന്നാണ് ട്രാവൽസ് ഏജൻസികൾ അറിയിച്ചത്. അങ്ങനെയാണെങ്കിൽ വിസ ലഭിച്ചവർക്ക് VFS വഴി വിസ സ്റ്റാമ്പ് ചെയ്ത് സഊദിയിലേക്ക് വരാവുന്നതാണ്. എന്നാൽ, ഇക്കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്

ഇത് പോലെയുള്ള വാർത്തകൾക്കായി ഞങ്ങളോടൊപ്പം ചേരൂ👇

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: