അൽഖർജ്: വേൾഡ് മലയാളി ഫെഡറേഷൻ സഊദി നാഷണൽ കൗൺസിൽ ഓൺലൈനിൽ സംഘടിപ്പിച്ച ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി. അൽ ഖർജ് റൗദ ഹോട്ടല്‍ ഓഡിറ്റോറിയത്തിൽ നടന്ന ഡബ്ല്യു.എം.എഫ് അൽ ഖർജ് കൗൺസിൽ ശിശിരോത്സവം പരിപാടിയിൽ വെച്ചാണ് സമ്മാനദാനം നടത്തിയത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ക്വിസ് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ അൽന എലിസബത് ജോഷി, എലിറ്റ മരിയ ജോബി (അൽ ഖർജ് )
രണ്ടാം സ്ഥാനം നേടിയ ക്രിസ്ത്യാനോ ലാലു വർക്കി, ആൻലിയ സൂസൻ (റിയാദ്),
സീനിയർ വിഭാഗം ഒന്നാം സ്ഥാനം നേടിയ രാഹുൽ രവീന്ദ്രൻ, അൻജു അനിയൻ (റിയാദ്), രണ്ടാം സ്ഥാനം നേടിയ ആൽബിൻ ആന്റോ തരകൻ & ഷംസീർ പി.എം (അൽ ഖർജ്) എന്നിവരാണ് സമ്മാനങ്ങൾക്കർഹരായത്.
സഊദി നാഷണൽ കൗൺസിൽ ഏർപ്പെടുത്തിയ അവാർഡുകൾ വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ സെക്രട്ടറി നൗഷാദ് ആലുവയും, വർഗീസ് പെരുമ്പാവൂർ സ്പോൺസർ ചെയ്ത ക്യാഷ് അവാർഡ് ഡബ്ല്യു.എം.എഫ് സൗദി നാഷണൽ സെക്രട്ടറി ഹെൻറി തോമസും വിജയികൾക്ക് സമ്മാനിച്ചു. ക്വിസ് മാസ്റ്റർ വിവേക്. ടി. ചാക്കോക്കുള്ള ഉപഹാരം ഗ്ലോബൽ സെക്രട്ടറി നൗഷാദ് ആലുവ, നാഷണൽ സെക്രട്ടറി ഹെൻറി തോമസ് എന്നിവർ ചേർന്ന് സമ്മാനിച്ചു.
ഡബ്ല്യു.എം.എഫ് ഗ്ലോബൽ ചാരിറ്റി കോർഡിനേറ്റർ ജാഫർ ചെറ്റാലി, മിഡിൽ ഈസ്റ്റ് ജോയിന്റ് സെക്രട്ടറി ജെസ്സി തോമസ്, നാഷണൽ വൈസ് പ്രസിഡന്റ് തോമസ് ചിറക്കൽ, നാഷണൽ ജോയിന്റ് ട്രഷറര്‍ അബ്ദുൽ റഹ്മാൻ, അൽ ഖർജ് സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ് അഭിലാഷ് മാത്യു, സെക്രട്ടറി കനകദാസ്, ട്രഷറര്‍ ജോഷി മാത്യു, അൽ ഖർജ് രക്ഷാധികാരി സജു മത്തായി തുടങ്ങി വിവിധ നാഷണൽ, സ്റ്റേറ്റ് ഭാരവാഹികൾ പരിപാടിയിൽ സംബന്ധിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക