Friday, 14 February - 2025

റിയാദിൽ മലയാളിയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി

KMCC നേതാവ് കൂടിയാണ്

റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിൽ മലയാളിയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മൂവാറ്റുപുഴ സ്വദേശി ഷമീർ അലിയാർ (48) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെയാണ് മരണ വിവരം അറിയുന്നത്.  ശുമേസി ഹോസ്പിറ്റലിന്റെ അടുത്തുള്ള റൂമിന് സമീപം അക്രമികളുടെ ആക്രമണത്തിലാണ് മരണം എന്നാണ് വിവരം. എറണാകുളം ജില്ലാ കെഎംസിസി എക്സിക്യൂട്ടീവ് മെമ്പർ കൂടിയാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഷമീർ അലിയാർ റൂമിലെത്തിയിട്ടും വിവരമില്ലാതായപ്പോൾ സുഹൃത്തുക്കൾ അന്വേഷിച്ചെത്തുകയായിരുന്നു. റൂമിൽ വെച്ച് മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചതായായാണ് സുഹൃത്തുക്കൾ കരുതുന്നത്. കാണാതായ വിവരം പൊലീസിൽ അറിയച്ചപ്പോഴാണ് മരണപ്പെട്ട വിവരം അറിയുന്നത്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വാഹനവും ഫോണും ലാപ്ടോപും പണവുമെല്ലാം നഷ്ടമായിട്ടുണ്ട്. മോഷ്ടാക്കളുടെ ആക്രമണമാണെന്നാണ് സംശയം. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

മൊബൈൽ കടയും വ്യാപാരവുമുൾപ്പെടെ മേഖലയിലായിരുന്നു ഷമീറിന്റെ ജോലി. മൃതദേഹം റിയാദ് ഷുമൈസി ഹോസ്പിറ്റലിൽ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷമാകും തുടർ നടപടികൾ.

റിയാദിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായ ഷമീർ 
ഏത് സമൂഹ പ്രവർത്തനത്തിലും സജീവമായ വ്യക്തികൂടിയാണ്. റിയാദ് സഞ്ചാരി പോലുള്ള യാത്ര കൂട്ടായിമയിലും നിറ സാന്നിധ്യമുണ്ട് . ഭാര്യ ഷുമൈസി ആശുപത്രിയിൽ നഴ്സാണ്. മൂന്ന് മക്കളുണ്ട്. സാമൂഹ്യ പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിന്റെ മേൽനോട്ടത്തിലാണ് നടപടികൾ പൂർത്തിയാക്കുന്നത്.

റിയാദിലെ ബത്ഹ, ശുമേസി ഭാഗങ്ങളിൽ കവർച്ചക്കാരുടെയും അക്രമുകളുടെയും ശല്ല്യം കൂടുന്നത് പ്രവാസികൾക്ക് ഭീഷണിയാക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾക് മുമ്പ് മറ്റൊരു പ്രവാസിയും ആക്രമണത്തിന് ഇരയായിരുന്നു. ഭാഗ്യം കൊണ്ടാണ് അദ്ദേഹം അന്ന് രക്ഷപ്പെട്ടത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: