റിയാദ്: എറണാകുളം മുവാറ്റുപുഴ സ്വദേശിയെ റിയാദിൽ മരിച്ച നിലയിൽ കണ്ടെത്തി. സാമൂഹിക പ്രവര്‍ത്തകനും കെ.എം.സി.സി നേതാവുമായ ശമീര്‍ അലിയാരെയാണ് (48) ശുമൈസിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം ജില്ലാ കെഎംസിസി എക്സിക്യൂട്ടീവ് മെമ്പർ കൂടിയാണ്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
തനിച്ച് താമസിക്കുന്ന ഇദ്ദേഹത്തെ ഞായറാഴ്ച മുതല്‍ കാണാതായിരുന്നു. തുടര്‍ന്ന് ശുമൈസി പോലീസില്‍ സുഹൃത്തുക്കള്‍ പരാതി നല്‍കാനെത്തിയപ്പോഴാണ് പോലീസ് മരണം സംബന്ധിച്ച് അറിയിച്ചത്. ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.
റിയാദിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായ ഷമീർ
ഏത് സമൂഹ പ്രവർത്തനത്തിലും സജീവമായ വ്യക്തികൂടിയാണ്. റിയാദ് സഞ്ചാരി പോലുള്ള യാത്ര കൂട്ടായിമയിലും നിര സാന്നിധ്യം. ഭാര്യ സുമേഷി ഹോസ്പിറ്റലിൽ ജോലി ചെയ്യന്നു.
അതേസമയം, കള്ളന്മാരുടെ ആക്രമണത്തിലാണ് മരണം എന്ന് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, അന്വേഷണം നടക്കുകയാണ്.