വിദേശത്ത് നിന്നും ഇന്ത്യയിലേക്കെത്തിയ ഒരു യുവതി താന്‍ നേരത്തെ എത്തിയ വിവരം അച്ഛനമ്മമാര്‍ അറിയാതിരിക്കാന്‍ പോസ്പോർട്ടിൽ കൃത്രിമം നടത്തിയതിന് അറസ്റ്റിലായി. പഠന ശേഷം ടൊറന്‍റോയില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങും വഴി കാമുകനെ കാണാന്‍ ഇറങ്ങിയ 26 -കാരിയായ പഞ്ചാബി യുവതിയാണ് അറസ്റ്റിലായത്. താന്‍ നേരത്തെ നാട്ടില്‍ തിരിച്ചെത്തിയത് അച്ഛനമ്മമാര്‍ അറിയാതിരിക്കാന്‍ ഇവര്‍ പാസ്പോര്‍ട്ടില്‍ തിരിച്ചെത്തിയ ദിവസത്തില്‍ കൃത്രിമം കാണിക്കുകയായിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
എന്നാല്‍, ടൊറന്‍റോയിൽ ലഭിച്ച പുതിയ ജോലിയില്‍ ചേരാനായി തിരികെ പോകും വഴി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു പിടി വീണത്. കാനഡയിലെ അഞ്ച് വർഷത്തെ പഠന ശേഷം അവിടെ തന്നെ ജോലി കിട്ടിയ യുവതി, ജോലിക്ക് കയറുന്നതിനിടെ അച്ഛനമ്മമാരെ കാണാന്‍ നാട്ടിലേക്ക് മടങ്ങിയതായിരുന്നു. എന്നാല്‍, വീട്ടുകാരെ അറിയിച്ചതിനും രണ്ട് ദിവസം മുന്നേയെത്തിയ ഇവര്‍, നേരെ തന്‍റെ കാമുകന്‍റെ അടുത്തേക്കാണ് പോയത്. ഈ വിവരം വീട്ടുകാര്‍ അറിയാതിരിക്കാന്‍ ഇവര്‍ പാസ്പോട്ടിലെ തിയതി തിരുത്തുകയായിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
പിന്നീട്, ടൊറന്‍റോയില്‍ ലഭിച്ച ജോലിക്ക് ചേരാനായി യുവതി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പാസ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ചത് തിരിച്ചറിഞ്ഞത്. ഇതിന് പിന്നാലെ എമിഗ്രേഷന്‍ വകുപ്പ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സെപ്തംബർ 28 -നായിരുന്നു യുവതി ഇന്ത്യയിലെത്തിയത്. എന്നാല്‍, ഇത് മാതാപിതാക്കള്‍ അറിയാതിരിക്കാന്‍ പാസ്പോര്‍ട്ടിലെ ദിവസം തിരുത്തുകയായിരുന്നുവെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. യുവതിക്കെതിരെ വഞ്ചനാക്കുറ്റത്തിനും വ്യാജരേഖ ചമച്ചതിനും കേസെടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





